ഇംഗ്ലണ്ടിനെതിരായ പരന്പരയില്‍ ഡിആര്‍എസ് ഉപയോഗിക്കും
പന്ത് പാഡില്‍ കൊണ്ടശേഷം സഞ്ചരിക്കാവുന്ന ദിശ സംബന്ധിച്ച പ്രവചനത്തിന്‍റെ കാര്യത്തിലാണ് ഇന്ത്യ ശക്തമായ എതിര്‍പ്പ് പ്രകടമാക്കിയിരുന്നത്. എല്‍ബിഡബ്ലിയു സംബന്ധിച്ച തീരുമാനങ്ങളെ നിര്‍ണായകമായി.....
ഡിആര്‍എസ് സംവിധാനത്തോടുള്ള ബിസിസിഐയുടെ നിഷേധ നിലപാടിന് ഒടുവില്‍ പരിഹാരമാകുന്നു. ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡിആര്‍എസ് ഉപയോഗിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. മറ്റ് ടെസ്റ്റ് രാഷ്ട്രങ്ങളെല്ലാം ഡിആര്‍എസിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടും ബിസിസിഐ ഇതിനോട് മുഖം തിച്ചു നില്‍ക്കുകയായിരുന്നു. ഇതുമൂലം ഇന്ത്യ ഉള്‍പ്പടുന്ന പരന്പരകളില്‍ ഡിആര്‍എസ് ഉപയോഗിച്ചിരുന്നില്ല. പന്ത് പാഡില്‍ കൊണ്ടശേഷം സഞ്ചരിക്കാവുന്ന ദിശ സംബന്ധിച്ച പ്രവചനത്തിന്‍റെ കാര്യത്തിലാണ് ഇന്ത്യ ശക്തമായ എതിര്‍പ്പ് പ്രകടമാക്കിയിരുന്നത്. എല്‍ബിഡബ്ലിയു സംബന്ധിച്ച തീരുമാനങ്ങളെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഒരു മേഖലയാണിത്. അള്‍ട്രാ മോഷന്‍ കാമറകള്‍ ഉപയോഗിച്ച് ഇതിന് പരിഹാരം കണ്ടിട്ടുണ്ട്.
ബിസിസിഐ പ്രകടിപ്പിച്ച എല്ലാവിധ ആശങ്കകള്‍ക്കും ഹ്വാക്ഐ പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ടുമായി നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഡിആര്‍എസ് ഉപയോഗിക്കാന്‍ തീരുമാനമെടുത്തിട്ടുള്ളതെന്നും ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ അറിയിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ലഭിക്കുന്ന വിലയിരുത്തലുകളുടെ കൂടെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള പരമ്പരകളില്‍ ഡിആര്‍എസ് ഉപയോഗിക്കുന്നത് സംബന്ധിച്ച തീരുമാനം കൈകൊള്ളും.