റിയോ ഒളിംപിക്സ് ദീപശിഖാപ്രയാണം ബ്രസീലില്‍
സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് പുലര്‍ച്ചെയോടെ വിമാനമാര്‍ഗ്ഗമാണ് ദീപശിഖ ഒളിംപിക്സിന് ആതിഥ്യം വഹിക്കുന്ന ബ്രസീലിലേക്ക് എത്തിച്ചേര്‍ന്നത്.
റിയോ ഒളിംപിക്സിനുള്ള ദീപശിഖാപ്രയാണം ബ്രസീലിലെത്തി. ഒളിംപിക്സിന് ഇനി 95 ദിവസം മാത്രം ശേഷിക്കെ ആവേശകരമായ സ്വീകരണമാണ് ദീപശിഖാപ്രയാണത്തിന് ബ്രസീല്‍ തലസ്ഥാനത്ത് ലഭിച്ചത്. ആഗസ്ത്രിലാണ് ഒളിംപിക്സ്.
സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് പുലര്‍ച്ചെയോടെ വിമാനമാര്‍ഗ്ഗമാണ് ദീപശിഖ ഒളിംപിക്സിന് ആതിഥ്യം വഹിക്കുന്ന ബ്രസീലിലേക്ക് എത്തിച്ചേര്‍ന്നത്. ഒളിംപിക്സ് സംഘാടക കമ്മിറ്റി അധ്യക്ഷന്‍ കാര്‍ലോസ് ആര്‍തര്‍ നസ്മാന്‍ ദീപശിഖ ഏറ്റുവാങ്ങി. ഉജ്ജ്വലവരവേല്‍പ്പാണ് ദീപശിഖക്ക് രാജ്യത്ത് ലഭിച്ചത്.
ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ് അധ്യക്ഷ വഹിക്കുന്ന ചടങ്ങിലേക്ക് ദീപശിഖ പ്രയാണം നടത്തും. രാജ്യത്തെ വിവിധ കായികതാരങ്ങളും പ്രമുഖരും ദീപശിഖ ഏറ്റുവാങ്ങും. ബ്രസീലിലെ 335 നഗരങ്ങളിലായി 20,000ത്തോളം കിലോമീറ്റര്‍ ദീപശിഖ പ്രയാണം നടത്തും. ആഗസ്തില്‍ നടക്കുന്ന ഒളിംപിക്സിന് 95 ദിവസം മാത്രമാണ് ശേഷിക്കുന്നത്. കായികമാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ രാജ്യത്ത് പുരോഗമിക്കുകയാണ്.