ഒരു മത്സരത്തില്‍ പത്ത് വിക്കറ്റും സ്വന്തമാക്കി പലാഷ് കൊച്ചാര്‍

Update: 2017-10-28 14:09 GMT
Editor : admin
ഒരു മത്സരത്തില്‍ പത്ത് വിക്കറ്റും സ്വന്തമാക്കി പലാഷ് കൊച്ചാര്‍
Advertising

28.1 ഓവറില്‍ 53 റണ്‍ വഴങ്ങിയാണ് യുവതാരം പത്തു വിക്കറ്റുകളും പിഴുതത്. ഇതില്‍ പത്തോവറുകളില്‍ റണ്‍ ഒന്നും

ഒരു മത്സരത്തില്‍ പത്തു വിക്കറ്റുകളും ഒറ്റയ്ക്ക് സ്വന്തമാക്കുക എന്ന സ്വപ്നതുല്യമായ നേട്ടത്തെക്കുറിച്ച് പറയുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ആദ്യം ഓടിയെത്തുക പാകിസ്താനെതിരെ ആ ചരിത്ര നേട്ടം കുറിച്ച ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ പേരാണ്. 1999 ല്‍ ഡല്‍ഹി ടെസ്റ്റിലായിരുന്നു കുംബ്ലെയുടെ പ്രകടനം. വര്‍ഷങ്ങള്‍ക്കിപ്പുറം മധ്യപ്രദേശില്‍ നിന്നും കുംബ്ലെയ്ക്ക് ഒരു പിന്‍ഗാമി അവതരിച്ചിരിക്കുന്നു. യുവ ലെഗ് സ്പിന്നറായ പലാഷ് കൊച്ചാറാണ് ഒരു മത്സരത്തില്‍ പത്തു വിക്കറ്റുകളും സ്വന്തം പേരില്‍ കുറിച്ച് ശ്രദ്ധേയനായിട്ടുള്ളത്. സംസ്ഥാനതല ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ നര്‍മ്മദാപുരത്തിനെതിരെയായിരുന്നു പലാഷിന്‍റെ നേട്ടം. 28.1 ഓവറില്‍ 53 റണ്‍ വഴങ്ങിയാണ് യുവതാരം പത്തു വിക്കറ്റുകളും പിഴുതത്. ഇതില്‍ പത്തോവറുകളില്‍ റണ്‍ ഒന്നും തന്നെ വഴങ്ങാതെയായിരുന്നു പലാഷ് കൊച്ചാറിന്‍റെ മാസ്മരിക പ്രകടനം. മധ്യപ്രദേശിനു വേണ്ടി സംസ്ഥാനതല ടൂര്‍ണമെന്‍റുകളില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് കൊച്ചാര്‍. 23 വയസിനു താഴെയുള്ള വിഭാഗത്തില്‍ മികച്ച ബൌളര്‍ക്കുള്ള പുരസ്കാരവും കൊച്ചാര്‍ സ്വന്തമാക്കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News