വരള്‍ച്ചയുടെ പേരില്‍ ഇന്ത്യക്ക് ഐപിഎല്‍ നഷ്ടപ്പെടരുതെന്ന് അനില്‍ കുംബ്ലെ
ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നിലനിര്‍ത്തണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ.
ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നിലനിര്‍ത്തണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ. അടുത്ത സീസണില്‍ ഐപിഎല്ലിലേക്ക് മടങ്ങിവരുമെന്നും കുംബ്ലെ പറഞ്ഞു. തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ച സ്പോര്‍ട്സ് അക്കാദമി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുംബ്ലെ.
വരള്‍ച്ചാ കെടുതി നേരിടുന്നവരോട് അനുഭാവമുണ്ട്. എന്നാല്‍ അതുകാരണം ഐപിഎല്‍ ഇന്ത്യയില്‍ നിന്ന് മാറ്റേണ്ടിവരുന്നത് രാജ്യത്തിന് നഷ്ടമാണെന്ന് കുംബ്ലെ പറഞ്ഞു. അടുത്ത സീസണില്‍ താന്‍ ഐപിഎല്ലില്‍ തിരിച്ചെത്തും. ഇന്ത്യയിലെ തന്നെ മികച്ച സൌകര്യങ്ങളാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള താരങ്ങളെ വളര്‍ത്തിയെടുക്കലാണ് ലക്ഷ്യമെന്നും കുംബ്ലെ പറഞ്ഞു.
അനില്‍ കുംബ്ലെയും മുന്‍ ടേബിള്‍ ടെന്നിസ് താരം വസന്ത് ഭരദ്വാജും ചേര്‍ന്ന് സ്ഥാപിച്ച ടെന്‍വിക് കായിക അക്കാദമിയാണ് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നല്‍കുന്നത്. നിലവില്‍ ക്രിക്കറ്റ്, ഫുട്ബോള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോള്‍, ടെന്നിസ്, ടേബിള്‍ ടെന്നിസ്, വോളിബോള്‍, സ്ക്വാഷ്, നീന്തല്‍ എന്നിവക്കും വൈകാതെ പരിശീലനം തുടങ്ങും.