മിന്നല്‍ സ്റ്റാര്‍ക്കില്‍ ആശ്വാസം കണ്ടെത്തി കംഗാരുക്കള്‍
നാല് വിക്കറ്റുമായി ഉമേഷ് യാദവും രണ്ട് വിക്കറ്റുകളുമായി അശ്വിനും ജഡേജയുമാണ് ഓസീസിനെ തകര്‍ത്തത്
ഇന്ത്യന്‍ മണ്ണിലെ ആദ്യ മത്സരം അവിസ്മരണീയമാക്കി കൌമാര താരം റെന്‍ഷാ, അപമാനത്തില്‍ നിന്നും കര കയറ്റി അവസാന സെഷനില്‍ മിന്നല്‍പ്പിണറായി സ്റ്റാര്‍ക്ക് - പൂനൈ ടെസ്റ്റിലെ ആദ്യ ദിനം ഓസീസിന് ആശ്വാസമായത് ഈ രണ്ട് ഇന്നിങ്സുകളാണ്. മറ്റൊരര്‍ഥത്തില്‍ ആദ്യ സെഷനില്‍ റെന്‍ഷാ അവസാന സെഷനില്‍ സ്റ്റാര്‍ക്ക് എന്നീ രണ്ട് വ്യത്യസ്ത പ്രകടനക്കാരെ ഒഴിച്ചു നിര്‍ത്തിയാല്‍ ഒന്നാം ദിനം അരങ്ങ് വാണത് ഇന്ത്യയുടെ ബൌളര്‍മാരായിരുന്നു. മധ്യനിരയെ പൂട്ടിയത് സ്പിന്നര്‍മാരാണെങ്കില്‍ നാല് വിക്കറ്റുമായി ഉമേഷ് യാദവ് പേസിന്‍റെ കരുത്ത് ഓസീസിനെ അറിയിച്ചു.
82 റണ്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം സ്പിന്നര്‍മാരുടെ മുന്നില്‍ ആടിയുലഞ്ഞ കംഗാരുക്കള്‍ വിലപ്പെട്ട അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി പ്രതിസന്ധിയെ നേരിടുകയാണ്. 38 റണ്‍സെടുത്ത വാര്‍ണറാണ് ആദ്യം മടങ്ങിയത്. തൊട്ടുപിന്നാലെ സഹഓപ്പണര്‍ റെന്‍ഷാ പരിക്കേറ്റ് കൂടാരം കയറി. തുടര്‍ന്ന് ക്രീസിലെത്തിയ നായകന്‍ സ്മിത്തും ഷോണ്‍ മാര്‍ഷും നിലയുറപ്പിക്കുന്നതിന് മുന്പ് തന്നെ ഇന്ത്യന്‍ നായകന്‍ കൊഹ്‍ലി സ്പിന്നര്‍മാരെ പന്ത് ഏല്‍പ്പിച്ചു. 16 റണ്‍സെടുത്ത മാര്‍ഷിനെ കൂടാരം കയറ്റി ജയന്ത് യാദവാണ് സന്ദര്‍ശകരുടെ പതനത്തിന് തുടക്കം കുറിച്ചത്. 27 റണ്‍സോടെ നായകന്‍ സ്മിത്തും മടങ്ങി. അശ്വിനായിരുന്നു വിക്കറ്റ്. ഹാന്‍ഡ്കോന്പിനെയും മിച്ചല്‍ മാര്‍ഷിനെയും വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ കംഗാരുക്കളുടെ കുതിപ്പിന് തടയിട്ടു.
ചായക്ക് ശേഷവും വിക്കറ്റുകളുടെ പെരുമഴ തുടര്‍ന്നു. ഒടുവില്‍ ഒമ്പത് വിക്കറ്റുമായി 200ല്‍ ഓസീസ് പ്രയാണം അവസാനിക്കുമെന്ന ഘട്ടത്തിലാണ് സ്റ്റാര്‍ക്ക് ക്രീസിലെത്തിയത്. പിന്നെ കണ്ടത് വന്യമായ കടന്നാക്രമണം. അഞ്ച് ബൌണ്ടറികളും മൂന്ന് പടുകൂറ്റന്‍ സിക്സറുകളുമായി അമ്പതിലേക്ക് വാലറ്റക്കാരന്‍ കുതിച്ചപ്പോള്‍ സംരക്ഷിക്കപ്പെട്ടത് കംഗാരുക്കളുടെ അഭിമാനം കൂടിയായിരുന്നു. 58 പന്തുകളില്‍ നിന്നും 57 റണ്‍സുമായി ക്രീസിലുള്ള സ്റ്റാര്‍ക്ക് ഇല്ലായിരുന്നെങ്കില്‍ കംഗാരു ഫ്രൈ എന്ന ഇന്ത്യന്‍ സ്വപ്നം വിയര്‍പ്പൊഴുക്കാതെ നേടാമായിരുന്നു