സ്മിത്തും പിന്നെ വാര്‍ണറും; സ്പിന്‍ വലയില്‍ കംഗാരുക്കള്‍

Update: 2018-03-31 20:53 GMT
Editor : admin
സ്മിത്തും പിന്നെ വാര്‍ണറും; സ്പിന്‍ വലയില്‍ കംഗാരുക്കള്‍
Advertising

ചഹാലിനെയും കുല്‍ദീപിനെയും നേരിടാനാകാതെ സന്ദര്‍ശകര്‍

ഇന്ത്യക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ ആസ്ത്രേലിയക്ക് ഒരു മത്സരമെങ്കിലും ജയിക്കണമെങ്കില്‍ നായകന്‍ സ്മിത്തോ ഓപ്പണര്‍ വാര്‍ണറോ നിറഞ്ഞാടേണ്ടി വരും. ഇന്ത്യയുടെ സ്പിന്‍ ബൌളിങിന് മുന്നില്‍ അത്രമാത്രം നിഷ്പ്രഭമാണ് ഈ കംഗാരുപ്പട. ഒരുപക്ഷേ നാളിതുവരെ ഇന്ത്യ സന്ദര്‍ശിച്ചതില്‍ ഏറ്റവും ശുഷ്കമായ ഓസീസ് ബാറ്റിംഗ് നിരയാകും ഇത്. ഐപിഎല്‍ പ്രഭയില്‍ സ്വന്തം കരിയര്‍ തന്നെ തിരുത്തി എഴുതിയ വാര്‍ണറിന് ഇത്തവണ വ്യക്തമായി ചുവടുറപ്പിക്കാനായിട്ടില്ല. കുല്‍ദീപിന്‍റെ സ്വന്തം ഇരയായി വീഴുമ്പോഴും തന്നിലെ അപകടകാരിയുടെ സൂചനകള്‍ പോക്കറ്റ് ഡൈനാമിറ്റ് നല്‍കുന്നത് ഓസീസിന് ആശ്വാസമാണ്. സ്മത്തിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല. ഫലത്തില്‍ സ്പിന്നിനെതിരെ ആത്മവിശ്വാസത്തോട ചുവടെടുക്കുന്ന താരങ്ങളുടെ പട്ടിക ഇവരില്‍ തീരുന്നു.

പിന്നെയുള്ളത് മാക്സ്‍വെല്ലാണ്. വാര്‍ണറെ പോലെ തന്നെ ഏത് ബൌളിങ് നിരയെയും തന്‍റെ പ്രഹരശേഷികൊണ്ട് താളം തെറ്റിക്കാന്‍ പ്രാപ്തനാണ് മാക്സ്‍വെല്‍. എന്നാല്‍ സ്വതസിദ്ധമായ ആത്മവിശ്വാസം മാക്സ്‍വെല്ലിന്‍റെ ക്രീസിലെ ചലനങ്ങളില്‍ ഇപ്പോള്‍ പ്രകടമല്ല. ഇവരൊഴികെ ഒരു ബാറ്റ്സ്മാനും സ്പിന്നിനെ വായിക്കാന്‍ കഴിയുന്നില്ലെന്നിടത്താണ് ഈ ആസ്ത്രേലിയന്‍ ടീമിന്‍റെ പരാജയം ഒളിഞ്ഞു കിടക്കുന്നത്. വോണിന്‍െ നാട്ടില്‍ നിന്നാണ് ഇവരെത്തുന്നതെന്നാണ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ ഒരു വസ്തുത. ഇന്ത്യന്‍ പര്യടനത്തിന് ഓസീസ് നടത്തിയ മുന്നൊരുക്കങ്ങളും ഇവിടെ അപഹാസ്യമായി തീരുന്നു. ഇന്ത്യയിലെത്തിയ ശേഷം ഒരു ചൈനാമാന്‍ സ്പിന്നറുടെ സേവനം ഉപയോഗിച്ചതൊഴിച്ചാല്‍ എത്രമാത്രം സജ്ജമായിരുന്നു ലോക ഒന്നാം നമ്പര്‍ ടീം എന്ന സംശയം ഉയര്‍ത്തുന്നതായി കളത്തിലെ അവരുടെ പ്രകടനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News