ചൈനാ ഓപ്പണ്‍ ആന്‍ഡി മറെക്ക്
ഫൈനലില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെയാണ് മറെ തോല്‍പിച്ചത്. വനിതകളില്‍ അഗ്‌നിയെസ്‌ക റെഡ്വാന്‍സ്‌കയാണ് ജേതാവ്
ചൈനാ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ബ്രിട്ടന്റെ ആന്‍ഡി മറെക്ക്. ഫൈനലില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെയാണ് മറെ തോല്‍പിച്ചത്. വനിതകളില്‍ അഗ്‌നിയെസ്‌ക റെഡ്വാന്‍സ്‌കയാണ് ജേതാവ്.
ഒരു മണിക്കൂറും അന്‍പത്തിയേഴ് മിനിറ്റും നീണ്ട പോരാട്ടത്തിലാണ് മറെ ദിമിത്രോവിനെ തോല്‍പിച്ചത്. ആദ്യ സെറ്റ് നേടിയത് 6-4ന്. രണ്ടാം സെറ്റില്‍ കടുത്ത മത്സരമാണ് നടന്നത്. മറെയുടെ സെര്‍വ് ബ്രേക്ക് ചെയ്ത ദിമിത്രോവ് രണ്ടാം സെറ്റ് ടൈ ബ്രേക്കറിലേക്ക് നീട്ടി. മികച്ച ഫോര്‍ഹാന്‍ഡ് ഷോട്ടുകളുമായി കളം നിറഞ്ഞ മറെ രണ്ടാം സെറ്റും മത്സരവും 7-6ന് സ്വന്തമാക്കി. കരിയറിലെ മറെയുടെ നാല്‍പതാം കിരീട നേട്ടമാണ് ബീജിംഗിലേത്.
ബ്രിട്ടന്റെ ജൊഹാന കോന്റയെ തോല്‍പിച്ചാണ് മൂന്നാം സീഡ് അഗ്‌നിയെസ്‌ക റെഡ്വാന്‍സ്‌ക കരിയറിലെ ഇരുപതാം കിരീടം സ്വന്തമാക്കിയത്. അനായാസമായിരുന്നു റെഡ്വാന്‍സ്‌കയുടെ ജയം.