ഏഷ്യ കപ്പ്: ഇന്ത്യയും ശ്രീലങ്കയും ഇന്ന് നേര്‍ക്കുനേര്‍

Update: 2018-05-09 15:12 GMT
Editor : admin
ഏഷ്യ കപ്പ്: ഇന്ത്യയും ശ്രീലങ്കയും ഇന്ന് നേര്‍ക്കുനേര്‍
Advertising

വൈകീട്ട് ഏഴിന് ധാക്കയിലാണ് മത്സരം. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം.

ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. വൈകീട്ട് ഏഴിന് ധാക്കയിലാണ് മത്സരം. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം.

പാകിസ്താനെതിരെയും ബംഗ്ലാദേശിനുമെതിരെയുമുള്ള ആധികാരിക ജയത്തോടെ ടൂര്‍ണമെന്‍റിന്‍റെ ഫേവറൈറ്റുകളായി മാറിക്കഴിഞ്ഞു ടീം ഇന്ത്യ. ആദ്യ മത്സരത്തില്‍ ഉജ്വല ബാറ്റിങ് മികവിലാണ് ജയമെങ്കില്‍ രണ്ടാം മത്സരം ബൌളര്‍മാരുടെതായിരുന്നു. ശ്രീലങ്കക്കെതിരെ ഇറങ്ങുമ്പോള്‍ ധോണിക്കും സംഘത്തിനും ഈ കരുത്ത് കൂടെയുണ്ടാകും. കൂടാതെ ഏഷ്യാകപ്പിന് തൊട്ട്മുമ്പ് നടന്ന പരമ്പരയിലെ വിജയവും ഇന്ത്യക്ക് ആത്മവിശ്വാസം പകരും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ടെണ്ണം ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. സന്തുലിതമാണ് ഇന്ത്യന്‍ ടീം. രോഹിത് ശര്‍മ, വിരാട് കോഹ്‍ലി എന്നിവര്‍ നയിക്കുന്ന ബാറ്റിങ് നിര തകര്‍പ്പന്‍ ഫോമിലാണ്. പരിക്കേറ്റ ശിഖര്‍ ധവാന്‍ തിരിച്ച് വരുമോ എന്ന കാര്യത്തില്‍ ഇത് വരെ ഉറപ്പായിട്ടില്ല. ധവാന്‍ ഇല്ലെങ്കില്‍ അജിന്‍ക്യ രഹാനെ തന്നെ രോഹിതിന് കൂട്ടാകും. പാകിസ്താനെതിരെ കളിച്ച അതേ ടീമിനെ തന്നെ തന്നെയാകും ഇന്ത്യ നിലനിര്‍ത്തുക. അടുത്ത മത്സരം യുഎഇക്കെതിരെയാണ്. ശ്രീലങ്കയാണെങ്കില്‍ നിലനില്‍പ്പിന്റെ പ്രശ്നത്തിലാണ്. യുഎഇക്കെതിരെ കഷ്ടിച്ച് ജയിച്ച ലങ്ക ബംഗ്ലാദേശിനെതിരെ പരാജയപ്പെടുകയും ചെയ്തു. ടൂര്‍ണമെന്‍റില്‍ നിലനില്‍ക്കണമെങ്കില്‍ ലങ്കക്ക് ഇന്ത്യക്കെതിരെ ജയിച്ചേ മതിയാകൂ. പരിക്കേറ്റ നായകന്‍ ലസിത് മലിംഗ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്ക. ട്വന്‍റി-ട്വന്‍റി ലോകകപ്പിന് മുമ്പ് ഫോം വീണ്ടെടുക്കേണ്ടതും ടീമിന്‍റെ ആവശ്യകതയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News