രഞ്ജി: കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്
നാല് വിക്കറ്റ് നേടിയ അക്ഷയും മൂന്ന് വിക്കറ്റുകള്‍ വീതം നേടിയ ജലജ് സക്സേനയും ജോസഫുമാണ് സന്ദര്‍ശകരെ തകര്‍ത്തത്. മികച്ച തുടക്കം ലഭിച്ച ജമ്മു ആന്‍ഡ് കശ്മീരിന്‍റെ മധ്യനിര .....
ജമ്മു ആന്‍ഡ് കശ്മീരിനെരിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. ജമ്മു ആന്‍ഡ് കശ്മീരിന്‍റെ ഒന്നാം ഇന്നിങ്സ് കേവലം 173 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റ് നേടിയ അക്ഷയും മൂന്ന് വിക്കറ്റുകള്‍ വീതം നേടിയ ജലജ് സക്സേനയും ജോസഫുമാണ് സന്ദര്‍ശകരെ തകര്‍ത്തത്. മികച്ച തുടക്കം ലഭിച്ച ജമ്മു ആന്‍ഡ് കശ്മീരിന്‍റെ മധ്യനിര കേരളത്തിന്‍റെ സ്പിന്‍ വലയില്‍ കുരുങ്ങുകയായിരുന്നു.
നേരത്തെ കേരളത്തിന്‍റെ ഒന്നാം ഇന്നിങ്സ് 219 റണ്‍സിന് അവസാനിച്ചിരുന്നു. 105 റണ്‍സുമായി സഞ്ജു വി സാംസണ്‍ നടത്തിയ ഒറ്റയാള്‍ പ്രകടനമാണ് കേരളത്തിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. ജമ്മു ആന്‍ഡ് കശ്മീരിനായി ഇന്ത്യന്‍ താരം പര്‍വേശ് റസൂല്‍ ആറ് വിക്കറ്റ് നേടി.