കര്‍ണാടക 88 ന് പുറത്ത്
രാഹുല്‍ നാല് റണ്‍സിനും കരുണ്‍ നായര്‍ 14 റണ്‍സിനും പുറത്തായി. ആറ് വിക്കറ്റെടുത്ത പേസര്‍ അശ്വിന്‍ ക്രിസ്റ്റാണ് കര്‍ണാടകയെ ....
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര ട്രിപ്പിള്‍ നേടിയ കരുണ്‍ നായരും ഒരു റണ്‍ മാത്രം അകലെ ഇരട്ട സെഞ്ച്വറി നഷ്ടമായ കെഎല്‍ രാഹുലും അടങ്ങുന്ന കര്‍ണാടക നിര രഞ്ജിയില്‍ തമിഴ്നാടിനെതിരെ തകര്‍ന്നടിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് നിയോഗിക്കപ്പെട്ട കര്‍ണാടകയുടെ ഒന്നാം ഇന്നിങ്സ് കേവലം 88 റണ്‍സിന് അവസാനിച്ചു. രാഹുല്‍ നാല് റണ്‍സിനും കരുണ്‍ നായര്‍ 14 റണ്‍സിനും പുറത്തായി. ആറ് വിക്കറ്റെടുത്ത പേസര്‍ അശ്വിന്‍ ക്രിസ്റ്റാണ് കര്‍ണാടകയെ തകര്‍ത്തത്.
പരിക്കേറ്റ അശ്വിനെ കൂടാതെ കളം പിടിച്ച തമിഴ്നാട് ബൌളര്‍മാര്‍ക്ക് കര്‍ണാടകയെ കാര്യമായി പരീക്ഷിക്കാനാകില്ലെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍.