സ്പെയിനെ ക്രൊയേഷ്യ അട്ടിമറിച്ചു

Update: 2018-05-20 16:41 GMT
Editor : admin
സ്പെയിനെ ക്രൊയേഷ്യ അട്ടിമറിച്ചു

ഒന്നിനെതിരെ രണ്ട് ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. ഇതോടെ ക്രൊയേഷ്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

യൂറോ കപ്പില്‍ സ്പെയിനെ ക്രൊയേഷ്യ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. ഇതോടെ ക്രൊയേഷ്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

തോല്‍വിയറിയാത്ത 14 മത്സരങ്ങള്‍. ഗോള്‍ വഴങ്ങാത്ത 690 മിനിറ്റുകള്‍. മത്സരം തുടങ്ങുമ്പോള്‍ സ്പെയിന് തന്നെയായിരുന്നു മുന്‍തൂക്കം. ക്രൊയേഷ്യക്കാണെങ്കില്‍ പ്രീ ക്വാര്‍ട്ടറില്‍ കടക്കാന്‍ ഈ മത്സരം ജയിക്കുകയും വേണം. മത്സരം തുടങ്ങി അധികം വൈകാതെ സ്പെയിന് കണക്കിലെ കരുത്ത് മൈതാനത്തും കാണിച്ചു. ആല്‍വരോ മൊറാട്ടയുടെ ഗോളിന് മുന്നില്‍. പക്ഷ പിന്നെ കളി മാറി. വേഗതയേറിയ നീക്കങ്ങള്‍ കൊണ്ട് ക്രൊയേഷ്യ നിലവിലെ ചാമ്പ്യന്‍മാരെ വിറപ്പിച്ചു.

Advertising
Advertising

ആദ്യ പകുതിക്ക് മുമ്പ് തന്നെ ക്രൊയേഷ്യ സമനില പിടിച്ചു. പെരിസിച്ചിന്റെ പാസില്‍ കളിനിച്ചിന്റെ ഗോള്‍. രണ്ടാം പകുതിയുടെ പകുതിയില്‍ സ്പെയിന് അനുകൂലമായി പെനാല്‍റ്റി. കിക്കെടുത്തത് സെര്‍ജിയോ റാമോസ്. ‌എണ്‍പത്തിയേഴാം മിനിറ്റില്‍ ക്രൊയേഷ്യയുടെ ജയമുറപ്പിച്ച ഗോളെത്തി. ഇത്തവണ കളിനിച്ചിന്‍റെ പാസില്‍ പെരിസിച്ചിന്റെ ഗോള്‍. പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ സ്പെയിന് മേല്‍ ക്രൊയേഷ്യയുടെ ആദ്യ ജയം. തോല്‍വിയോടെ പ്രീ ക്വാര്‍ട്ടറില്‍ സ്പെയിന് ഇറ്റലിയെ നേരിടേണ്ടി വരും.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News