ആദ്യ പന്ത് തന്നെ സിക്സറിന് പറത്താനുള്ളതാണെങ്കില്‍ അതിന് മടിക്കില്ലെന്ന് പന്ത്
ക്രീസിലെത്തി ബേസില്‍ തന്പിയുടെ രണ്ടാമത്തെ പന്ത് തന്നെ സിക്സറിന് പായിച്ചതു സംബന്ധിച്ച ചോദ്യത്തിന് കനത്ത പ്രഹരം ഏറ്റുവാങ്ങേണ്ട മോശം പന്താണെങ്കില്‍ അര്‍ഹിക്കുന്ന പരിഗണന തന്നെ നല്‍കണമെന്നാണ്....
ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ സിക്സറിന് പറത്തേണ്ടതാണെങ്കില്‍ തീര്‍ച്ചയായും താനത് ചെയ്തിരിക്കുമെന്ന് ഡല്‍ഹി താരം റിഷഭ് പന്ത്. 43 പന്തുകളില്‍ നിന്ന് 97 റണ്‍സുമായി ഗുജറാത്തിനെതിരെ ഡല്‍ഹിയെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ച ശേഷമായിരുന്നു 19കാരനായ പന്തിന്‍റെ പ്രതികരണം. ക്രീസിലെത്തി ബേസില്‍ തന്പിയുടെ രണ്ടാമത്തെ പന്ത് തന്നെ സിക്സറിന് പായിച്ചതു സംബന്ധിച്ച ചോദ്യത്തിന് കനത്ത പ്രഹരം ഏറ്റുവാങ്ങേണ്ട മോശം പന്താണെങ്കില്‍ അര്‍ഹിക്കുന്ന പരിഗണന തന്നെ നല്‍കണമെന്നാണ് തന്‍റെ നയമെന്ന് താരം വിശദമാക്കി.
മോശം പന്ത് ലഭിച്ചാല്‍ അത് ശിക്ഷിക്കേണ്ടതുണ്ട്. കൂടുതല്‍ ചിന്തിച്ച് സമ്മര്‍ദം അധികമാക്കാതെ സ്വാഭാവിക രീതിയില്‍ ബാറ്റ് വീശാനാണ് രാഹുല്‍ ദ്രാവിഡ് എന്നോട് പറഞ്ഞത്. ബാറ്റിങ് ഓര്‍ഡറില്‍ മൂന്നാമനായി ഇറങ്ങാന്‍ കഴിഞ്ഞതും അനുഗ്രഹമായി. നിലയുറപ്പിച്ച ശേഷം സ്വാഭാവിക ശൈലിയില്‍ അടിച്ചു കളിക്കാന്‍ ഇത് എന്നെ സഹായിച്ചു - പന്ത് പറഞ്ഞു.