ചെന്നൈ പ്രണയം തുടര്‍ന്ന് ധോണി
. നേരത്തെ ചെന്നൈയില്‍ നടന്ന ആറ് മത്സരങ്ങളില്‍ 113 എന്ന ശരാശരിയോടെ 339 റണ്‍ അടിച്ചു കൂട്ടിയ ചരിത്രത്തോടെ ക്രീസിലെത്തിയ ധോണി ഇത്തവണയും കാണികളെ നിരാശപ്പെടുത്തിയില്ല. പതിവിന് വിപരീതനായി പതി താളത്തില്‍ തുടങ്ങി കൊട്ടിക്കയറുന്ന ധോണിയെയാണ് ചെപോക് ഇന്നലെ .....
ഓസീസിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തില്‍ ഇന്ത്യയുടെ ശരിയായ നായകന്‍ മഹേന്ദ്ര സിങ് ധോണിയായിരുന്നു. മാക്സ്‍വെല്ലിന്‍റെ മനോഹരമായ ക്യാച്ചിലൂടെ കൊഹ്‍ലി വീണപ്പോള്‍ ബാറ്റ് കൊണ്ട് ഒരിക്കല്‍ കൂടി തിളങ്ങിയ ധോണി പലപ്പോഴും ഫീല്‍ഡിലും കൊഹ്‍ലിയുടെ ഉപദേശക വേഷത്തില്‍ നിറഞ്ഞാടി. ധോണി, ധോണി വിളികളൂടെയാണ് ചെന്നൈ മഹിയെ വരവേറ്റത്.
നേരത്തെ ചെന്നൈയില്‍ നടന്ന ആറ് മത്സരങ്ങളില്‍ 113 എന്ന ശരാശരിയോടെ 339 റണ്‍ അടിച്ചു കൂട്ടിയ ചരിത്രത്തോടെ ക്രീസിലെത്തിയ ധോണി ഇത്തവണയും കാണികളെ നിരാശപ്പെടുത്തിയില്ല. പതിവിന് വിപരീതനായി പതി താളത്തില്‍ തുടങ്ങി കൊട്ടിക്കയറുന്ന ധോണിയെയാണ് ചെപോക് ഇന്നലെ കണ്ടത്. എന്തുകൊണ്ടാണ് ചെന്നൈ തന്നെ സംബന്ധിച്ചിടത്തോളം പ്രിയ കളിക്കളമായി മാറിയതെന്ന് തെളിയിച്ച ധോണി സൂപ്പര്‍ കിങ്സിനായി കെട്ടഴിച്ചുവിട്ട പ്രകടനങ്ങളുടെ തനിയാവര്‍ത്തനമാണ് ഇത്തവണ കാഴ്ചവച്ചത്. രാജാവ് ചെന്നെയിലേക്ക് തിരിച്ചെത്തുന്നു എന്ന കുറിപ്പോടെ ക്രീസിലേക്ക് നടന്നടുക്കുന്ന ധോണിയുടെ വീഡിയോ ബിസിസിഐ തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു.