മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് യൂറോപ്പ ലീഗ് കപ്പ്

Update: 2018-05-27 09:23 GMT
Editor : Jaisy
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് യൂറോപ്പ ലീഗ് കപ്പ്

ഡച്ച് ക്ലബ്ബ് അജാക്സിനെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്

യൂറോപ്പ ലീഗ് കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ഡച്ച് ക്ലബ്ബ് അജാക്സിനെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. കളിയുടെ പതിനെട്ടാം മിനിറ്റില്‍ പോള്‍ പോഗ്ബയുടെ വകയായിരുന്നു ആദ്യ ഗോള്‍. ഹെന്‍റിക് മികത്രായന്‍ വകയായിരുന്നു രണ്ടാം ഗോള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ജോസ് മൊറീഞ്ഞോക്കും സംഘത്തിനും ജയം വലിയ ആശ്വാസമായി. ഇതോടെ യൂറോപ്യന്‍ കിരീടങ്ങള്‍ എല്ലാം സ്വന്തമാക്കുന്ന ടീമുകളുടെ പട്ടികയില്‍ യുണൈറ്റഡും സ്ഥാനം പിടിച്ചു. ജയത്തോടെ യുണൈറ്റഡ് അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിലും ഇടം ഉറപ്പിച്ചു.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News