ധോണിക്കൊപ്പം എത്താന്‍ കൊഹ്‍ലിക്ക് ഒരു ജയം കൂടി വേണം
ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി നോട്ടമിടുന്ന ഒരു റെക്കോര്‍ഡുണ്ട്.
ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി നോട്ടമിടുന്ന ഒരു ലക്ഷ്യമുണ്ട്. ഏകദിനത്തില്‍ തുടര്‍ച്ചയായി ഒമ്പതു ജയങ്ങള്‍ എന്ന മുന്‍ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പം എത്തുകയെന്നാണ് ആ ലക്ഷ്യം.
വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ തുടങ്ങിവെച്ച ജൈത്ര യാത്ര ഓസീസിനെതിരെ കൊഹ്‍ലി തുടരുമ്പോള്‍ ഒരു ജയമകലെ ധോണിയുടെ നേട്ടത്തിനൊപ്പം എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വിന്‍ഡീസിനെതിരെ ഒരു ജയവും തുടര്‍ന്ന് ശ്രീലങ്കക്കെതിരെ വൈറ്റ് വാഷ് ജയവും ആയപ്പോള്‍ കൊഹ്‍ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീമിന്‍റെ തുടര്‍ച്ചയായ വിജയങ്ങള്‍ ആറായി. ഓസീസിനെതിരെ തുടര്‍ച്ചയായി രണ്ടു ജയങ്ങള്‍ കൂടി നേടിയതോടെ ജൈത്രയാത്ര എട്ടിലെത്തി. ഓസീസിനെതിരെ മൂന്നാം ഏകദിനം കൂടി പിടിച്ചെടുത്താല്‍ കൊഹ്‍ലി ധോണിയുടെ നേട്ടത്തിനൊപ്പമെത്തും.
2008 നവംബര്‍ മുതല്‍ 2009 ഫെബ്രുവരി വരെയാണ് ധോണിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ തുടര്‍ച്ചയായി ഒമ്പതു ജയങ്ങള്‍ പിടിച്ചടക്കിയത്. അന്ന് ഇംഗ്ലണ്ടിനെതിരെയും ശ്രീലങ്കക്കെതിരെയുമായിരുന്നു ഇന്ത്യയുടെ ജൈത്രയാത്ര. റെക്കോര്‍ഡിനപ്പുറം ഇന്‍ഡോര്‍ ഏകദിനത്തില്‍ ജയിച്ചാല്‍ ഏകദിന റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുമെന്ന പ്രത്യേകതയുമുണ്ട്. ജയം ആവര്‍ത്തിക്കാനായാല്‍ ഓസീസിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തമാകും.