നീന്തൽക്കുളത്തിൽ വിസ്മയമായി റിച്ചാ മിശ്ര
തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ നീന്തൽ ചാമ്പ്യന്‍ഷിപ്പില്‍ യുവതാരങ്ങളെ പിന്നിലാക്കി റെക്കോഡോടെയാണ് സ്വർണം നീന്തിയെടുത്തത്.
Update: 2018-09-21 02:33 GMT
മുപ്പത്തിയഞ്ചാം വയസിലും നീന്തൽകുളത്തിൽ വിസ്മയമായി റിച്ചാ മിശ്ര. തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ നീന്തൽ ചാമ്പ്യന്‍ഷിപ്പില്‍ യുവതാരങ്ങളെ പിന്നിലാക്കി റെക്കോഡോടെയാണ് സ്വർണം നീന്തിയെടുത്തത്.
400 മീറ്റര്‍ മെഡ്‌ലെ. യുവരക്തങ്ങള്‍ അണിനിരന്ന ഫൈനല്‍. നീന്തല്‍ക്കുളത്തില്‍ അലകള്‍ അടങ്ങുമ്പോള്‍ ഒന്നാം സ്ഥാനത്ത് മുപ്പത്തഞ്ചുകാരിയായ റിച്ച. അതും റെക്കോഡ‍് സമയത്തില്‍. 2009ല്‍ താന്‍ തന്നെ സ്ഥാപിച്ച 5.02 മിനിറ്റെന്ന സമയം 4.59 മിനിറ്റായി റിച്ച തിരുത്തി. കഴിഞ്ഞ ദിവസം 200 മീറ്റര്‍ മെഡ്‌ലെയില്‍ സ്വര്‍ണം നേടിയെങ്കിലും റെക്കോഡ് നഷ്ടപ്പെട്ടതിന്റെ നിരാശ മാഞ്ഞു. ഡല്‍ഹി സ്വദേശിയായ റിച്ച പൊലീസിന്റെ താരമായാണ് മീറ്റിനെത്തിയത്.