ഏഷ്യാകപ്പ് ക്രിക്കറ്റ്: തീയിലൂടെ നടന്ന് ബംഗ്ലാദേശ് കളിക്കാരന്റെ ഒരുക്കം, വീഡിയോ ചർച്ചയാകുന്നു

പരിശീലന ഗ്രൗണ്ടിലാണ് തീയൊരുക്കിയതെന്നാണ് വീഡിയോയിൽ നിന്നും മനസിലാകുന്നത്

Update: 2023-08-19 07:09 GMT
Editor : rishad | By : Web Desk
Advertising

ധാക്ക: ഏഷ്യാകപ്പ് ക്രിക്കറ്റ് അടുത്തിരിക്കെ മാനസികമായും ശാരീരകമായും തയ്യാറെടുക്കുകയാണ് ഓരോ ടീമുകളും. ഈ മാസം 30ന് പാകിസ്താൻ- നേപ്പാൾ മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. നെറ്റ്‌സിലും അല്ലാതെയുമായുള്ള ടീം അംഗങ്ങളുടെ ഒരുക്കം തകൃതിയായി പുരോഗമിക്കുന്നു. ബംഗ്ലാദേശ് കളിക്കാരന്റെ വീഡിയോയാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്.

തീയിലൂടെ നടക്കുന്ന ബാറ്റർ മുഹമ്മദ് നയീമിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. പരിശീലനത്തിന്റെ ഭാഗമായാണ് താരത്തിന്റെ തീയിലൂടെയുള്ള നടത്തം. സമ്മർദം കുറക്കാനും മാനസികമായി കരുത്താർജിക്കാനുമാണ് ഈ തീ നടത്തമെന്നാണ് പറയപ്പെടുന്നത്. പരിശീലകന്റെ സാന്നിധ്യത്തിലാണ് നയീം ഇക്കാര്യം ചെയ്യുന്നത്. പുറത്തുവന്ന വീഡിയോയിൽ ഒരൊറ്റ തവണയെ അദ്ദേഹം തീയിലൂടെ നടക്കുന്നുള്ളൂ.

പരിശീലന ഗ്രൗണ്ടിലാണ് തീയൊരുക്കിയതെന്നാണ് വീഡിയോയിൽ നിന്നും മനസിലാകുന്നത്. നയമീന്റെ പരിശീകൻ ഒപ്പം നിന്ന് കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കുന്നുണ്ട്. കളിക്കാർക്ക് മാനസികമായുള്ള പരിശീലനം നൽകുന്നയാളാണ് ഇയാളുടെ ദൗത്യമെന്നാണ്‌ വിവിധ ക്രിക്കറ്റ് വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം വീഡിയോക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ താരത്തെ പ്രശംസിക്കുമ്പോൾ മറ്റു ചിലർ കുറ്റപ്പെടുത്തുന്നുണ്ട്. തീ കൊണ്ടുള്ളത് അപകടകരമായ കളിയാണെന്നും പരിക്കേറ്റാല്‍ ഏഷ്യാകപ്പ് തന്നെ നഷ്ടപ്പെടാൻ കാരണമാകുമെന്നുമൊക്കെയാണ് ട്വീറ്റുകൾ. 

അതേസമയം ഷാക്കിബ് അൽഹസനാണ് ഏഷ്യാകപ്പിൽ ബംഗ്ലാദേശിനെ നയിക്കുന്നത്. ലിറ്റൺ ദാസ്, മുഷ്ഫിഖുർ റഹീം, മെഹ്ദി ഹസൻ മിറാസ്, തസ്‌കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്‌മാൻ തുടങ്ങിയ താരങ്ങളൊക്കെ ടീമിനൊപ്പമുണ്ട്. 

Watch Video

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News