തല പൊരുതിയിട്ടും ചെന്നൈക്ക് തോൽവി; കൊൽക്കത്തയുടെ വിജയം ആറ് വിക്കറ്റിന്

38 പന്തിൽ 50 റൺസ് നേടിയ എം.എസ് ധോണിയാണ് ചെന്നൈ സൂപ്പർ കിംഗ്സിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്

Update: 2022-03-26 18:54 GMT
Editor : afsal137 | By : Web Desk
Advertising

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിംഗ്‌സ്. തല പൊരുതിയെങ്കിലും ചെന്നൈ ഉദ്ദേശിച്ച ഫലം കണ്ടില്ല. നിലവിലെ ചാംപ്യന്മാരെ ചാരമാക്കിയ കൊൽക്കത്ത ആറു വിക്കറ്റിനാണ് വിജയിച്ചത്.

132 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത 18.3 ഓവറിൽ തന്നെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറി കടക്കുകയായിരുന്നു. 44 റൺസ് നേടിയ അജിൻക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. ഡ്വെയ്ൻ ബ്രാവോ ചെന്നൈക്കായി മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. മുൻ ക്യാപ്റ്റൻ എം.എസ് ധോണി  നേടിയ 50 റൺസാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. റോബിൻ ഉത്തപ്പ (28) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സിനെ രണ്ട് വിക്കറ്റ് നേടിയ ഉമേഷ് യാദവും സ്പിന്നർമാരുമാണ് തളച്ചത്.കൊൽക്കത്തയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിരുന്നത്. ഓപ്പണിംഗ് വിക്കറ്റിൽ രഹാനെ- വെങ്കടേഷ് അയ്യർ (16) സഖ്യം 43 റൺസ് കൂട്ടിചേർത്തു.

ഐപിഎൽ പതിഞ്ചാം പതിപ്പിന് ഉമേഷ് യാദവിന്റെ നോബോളോടെയായിരുന്നു തുടക്കം. ടോസ് നേടിയ കൊൽക്കത്ത ചെന്നൈ സൂപ്പർകിങ്‌സിനെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. ആദ്യം പന്തെറിയാനെത്തിയത് ഉമേഷ് യാദവ്.സ്‌ട്രൈക്കിൽ മികച്ച ഫോമിലുള്ള ഋതുരാജ് ഗെയിക്‌വാദും. ഉമേഷ് യാദവിന്റെ ആദ്യ പന്ത് തന്നെ നോബോൾ. എന്നാൽ ഫ്രീഹിറ്റിൽ ഗെയിക്‌വാദിന് ഒന്നും ചെയ്യാനായില്ല. മൂന്നാം പന്തിൽ തന്നെ ഗെയിക്‌വാദ് പുറത്ത്. ഉമേഷ് യാദവിന്റെ മികച്ചൊരു പന്തിന് ബാറ്റ് വെച്ച ഗെയിക്‌വാദിന് പിഴച്ചു. സ്ലിപ്പിൽ നിതീഷ് റാണയുടെ ക്യാച്ചിൽ റൺസൊന്നും എടുക്കാതെ ഗെയിക്‌വാദ് പുറത്ത്.

സാം ബില്ലിംഗ്സിന്റെ (22 പന്തിൽ 25) ഇന്നിംഗ്സും കൊൽക്കത്തയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. ശ്രേയസ് അയ്യർ (20), ഷെൽഡൺ ജാക്സൺ (3) പുറത്താവാതെ നിന്നു.നേരത്തെ മോശം തുടക്കമാണ് ചെന്നൈയ്ക്ക് ലഭിച്ചത്. ടൂർണമെന്റിലെ മൂന്നാം പന്തിൽ തന്നെ ഗെയ്കവാദിനെ ചെന്നൈയ്ക്ക് നഷ്ടമായി. ഇന്ത്യൻ ടെസ്റ്റ് താരം ഉമേഷിന്റെ പന്തിൽ നിതീഷ് റാണയ്ക്ക് ക്യാച്ച് നൽകുകയായിരുരുന്നു. തുടക്കം മുതൽ താളം കണ്ടെത്താൻ വിഷമിച്ച ന്യൂൂസിലൻഡ് താരം ഡെവോൺ കോൺവെയും നിരാശപ്പെടുത്തി. ഓപ്പണറായി ക്രീസിലെത്തിയ താരം മൂന്ന് റൺസ് മാത്രമാണെടുത്തത്. ഉമേഷിന്റെ തന്നെ പന്തിൽ മിഡ് ഓഫിൽ ക്യാപ്റ്റൻ ശ്രേയസിന് ക്യാച്ച് നൽകുകയായിരുന്നു ഇടങ്കയ്യൻ താരം.

അതേസമയം റോബിൻ ഉത്തപ്പ (28) മികച്ച ഫോമിന്റെ ലക്ഷണം കാണിച്ചെങ്കിലും നിരാശപ്പെടുത്തി. 21 പന്ത് നേരിട്ട അദ്ദേഹം രണ്ട് വീതം സിക്സും ഫോറും നേടിയിരുന്നു. എന്നാൽ വരുൺ ചക്രവർത്തിയുടെ പന്തിൽ താരത്തെ വിക്കറ്റ് കീപ്പർ ഷെൽഡൺ ജാക്സൺ സ്റ്റംപ് ചെയ്ത് പുറത്താക്കി. ഒമ്പതാം ഓവറിൽ അമ്പാട്ടി റായുഡു (15) റണ്ണൗട്ടായതോടെ ചെന്നൈ നാലിന് 52 എന്ന നിലയിലായി. ശിവം ദുബെ (3) ആന്ദ്രേ റസ്സലിന് കീഴടങ്ങിയതോടെ ചെന്നൈയുടെ നില പരിതാപകരായി.പിന്നീട് ക്രീസിൽ ഒത്തുചേർന്ന ധോണി- ജഡേജ (28 പന്തിൽ 26) സഖ്യത്തിന് വേഗത്തിൽ റൺസ് കണ്ടെത്താനായില്ല. 



Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News