7ാം നമ്പർ ജേഴ്‌സി തെരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തി ധോണി
ഏഴ് എന്റെ ഭാഗ്യ നമ്പറായിരിക്കും എന്നാണ് പലരും കരുതിയത്. എന്നാൽ അങ്ങനെ അല്ലെന്നാണ് ധോണി പറയുന്നത്
7ാം നമ്പർ തന്റെ ജേഴ്സി നമ്പറായി തെരഞ്ഞെടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യൻ മുൻ നായകൻ എംഎസ് ധോണി. ഏഴ് എന്റെ ഭാഗ്യ നമ്പറായിരിക്കും എന്നാണ് പലരും കരുതിയത്. എന്നാൽ അങ്ങനെ അല്ലെന്നാണ് ധോണി പറയുന്നത്.
7 ജേഴ്സി നമ്പറായി തെരഞ്ഞെടുക്കാനുണ്ടായ കാരണം വളരെ ലളിതമാണ്. ജൂലൈ ഏഴിനാണ് ഞാൻ ജനിച്ചത്. ഏഴാം മാസത്തിലെ ഏഴാം ദിവസം. മറ്റ് നല്ല നമ്പറുകൾ എന്നെല്ലാം നോക്കി പോകുന്നതിന് പകരം എന്റെ ജന്മദിനം തന്നെ ഞാൻ ഉപയോഗിച്ചു, ധോണി പറയുന്നു.
എന്നോട് ജേഴ്സി നമ്പർ 7 എന്തുകൊണ്ട് എന്ന് ചോദിക്കുന്നവരോട് മറ്റൊരു കാര്യവും ഞാൻ പറയും. 1981ലാണ് ഞാൻ ജനിച്ചത്. 8-1 ഏഴ് ആണ്. ഏഴ് എന്ന നമ്പർ നമുക്ക് അനുകൂലമായി ഒന്നും ചെയ്തില്ലെങ്കിലും നമുക്ക് എതിരായും ഒന്നും ചെയ്യില്ല എന്നാണ് ആളുകൾ പറയുന്നത്. അന്ധവിശ്വാസങ്ങളൊന്നും എനിക്കില്ല. എന്നാൽ എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന നമ്പറാണ് ഏഴ് എന്നും ധോണി പറയുന്നു. 2007ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ഏഴാണ് ധോനിയുടെ ജേഴ്സി നമ്പർ.