ശ്രീലങ്കക്കെതിരെ വീണ്ടും വീണ്ടും 'പന്താട്ടം'; ആദ്യദിനം ഇന്ത്യ മികച്ച നിലയിൽ
ഏകദിന സ്റ്റൈലിൽ ബാറ്റ് വീശിയ പന്ത് 97 പന്തിൽ 96 റൺസ് നേടി അർഹിച്ച സെഞ്ച്വറിക്ക് 4 റൺസ് അകലെ വീണു.
റിഷഭ് പന്തിന്റെ ചിറകിലേറി ശ്രീലങ്കയുമായുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
മത്സരം പത്ത് ഓവർ പൂർത്തിയാകും മുമ്പ് തന്നെ നായകൻ രോഹിത് 29 റൺസുമായി കൂടാരം കയറി. തൊട്ടുപിന്നാലെ സ്‌കോർ 80 ൽ നിൽക്കവെ മായങ്ക് അഗർവാളും തിരികെനടന്നു. ടീം സ്‌കോർ മൂന്നക്കം കടക്കുന്നതിന് മുമ്പ് തന്നെ രണ്ടു പേർ പുറത്തായതോടെ ഇന്ത്യ അപകടം മണത്തു. പക്ഷേ പിന്നാലെയെത്തിയ രണ്ടു പേരും സാഹചര്യം മനസിലാക്കി കരുതലോടെ കളിച്ചതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നു. 100-ാം ടെസ്റ്റ് കളിക്കുന്ന കോഹ്‌ലിയും ഹനുമ വിഹാരിയുമായിരുന്നു ആ രണ്ടുപേർ. കൈയടികളോടെ സ്റ്റേഡിയത്തിലേക്ക് നടന്നുവന്ന കോഹ്‌ലി കരുതലോടെ കളിച്ച കോഹ്‌ലി ടെസ്റ്റിൽ ആകെ 8,000 റൺസ് നേടിയതിന് ശേഷം ഏഴു റൺസുകൾക്കപ്പുറം 45 ൽ കോഹ്‌ലി വീണു. അർധ സെഞ്ച്വറി നഷ്ടബോധത്തോടെ കോഹ്‌ലി ക്രീസ് വിട്ടു.
കോഹ്‌ലിക്കൊപ്പം ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ഹനുമ വിഹാരി അർധ സെഞ്ച്വറിയുമായി(58) കളം നിറഞ്ഞു. പിന്നെയായിരുന്നു റിഷഭ് പന്ത് പ്ലേ മേക്കറായി മാറിയത്. ഏകദിന സ്റ്റൈലിൽ ബാറ്റ് വീശിയ പന്ത് 97 പന്തിൽ 96 റൺസ് നേടി അർഹിച്ച സെഞ്ച്വറിക്ക് 4 റൺസ് അകലെ വീണു.
ഇടയ്ക്ക് വന്ന ശ്രേയസ് അയ്യറിന് ട്വന്റി-20യിലെ ഫോം തുടരാനായില്ല 27 റൺസായിരുന്നു അയ്യറിന്റെ സമ്പാദ്യം. ആദ്യദിനം കളി അവസാനിക്കുമ്പോൾ 45 റൺസുമായി രവീന്ദ്ര ജഡേജയും 10 റൺസുമായി അശ്വിനുമാണ് ക്രീസിൽ.
ശ്രീലങ്കയ്ക്ക് വേണ്ടി ലസിത് എംബുൽഡെനിയ 2 വിക്കറ്റും സുരങ്ക ലക്മൽ, വിശ്വ ഫെർണാണ്ടോ, ലഹിരു കുമാര, ധന്ഞ്ജയ ഡിസിൽവ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ഇരട്ടി മധുരം; നൂറാം ടെസ്റ്റില്‍ 8000 റണ്‍സ് തികച്ച് കോഹ്‍ലി
ടെസ്റ്റ് ക്രിക്കറ്റിൽ തന്‍റെ നൂറാം മത്സരത്തിനിറങ്ങിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി തന്‍റെ കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടെ പിന്നിട്ടു. ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിൽ 45 റൺസ് സ്‌കോർ ചെയ്ത കോഹ്‍ലി ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസ് തികച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് കോഹ്‍ലി. മത്സരത്തിൽ അർധസെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന കോഹ്‍ലിയെ വിശ്വ ഫെർണാണ്ടോയാണ് പുറത്താക്കിയത്.
മുമ്പ് ആറ് ഇന്ത്യൻ താരങ്ങളാണ് ടെസ്റ്റ് ക്രിക്കറ്റിൽ എണ്ണായിരം റൺസ് തികച്ചിട്ടുള്ളത്. സച്ചിൽ തെണ്ടുൽക്കർ,രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്‌കർ, വി.വി.എസ് ലക്ഷ്മൺ, വിരേന്ദർ സെവാഗ് എന്നിവരാണവര്‍.
ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുത്തിട്ടുണ്ട്. റിഷബ് പന്തും, ഹനുമാ വിഹാരിയും അർധ സെഞ്ച്വറി നേടി. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത റിഷബ് പന്ത് 84 റണ്‍സുമായി ക്രീസിലുണ്ട്.
കരിയറിൽ നൂറു ടെസ്റ്റുകൾ കളിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ഇതൊരു ദീർഘയാത്രയായിരുന്നെന്നും വിരാട് കോഹ്‍ലി പറഞ്ഞു. ബിസിസിഐ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു കോഹ്‍ലിയുടെ പ്രതികരണം. ഈ മുഹൂർത്തം തനിക്കും കുടുംബത്തിനും കോച്ചിനും അമൂല്യ നിമിഷമാണെന്നും നൂറു ടെസ്റ്റുകൾ കളിക്കുന്ന 12ാം ഇന്ത്യൻ താരം പറഞ്ഞു.
കോഹ്‌ലിക്ക് മുമ്പ് 11 താരങ്ങൾ ഇന്ത്യക്കായി നൂറു ടെസ്റ്റ് തികച്ചിട്ടുണ്ട്. സുനിൽ ഗവാസ്‌കൾ, ദിലീപ് വെങ് സർക്കാർ, കപിൽദേവ്, സച്ചിൻ തെണ്ടുൽക്കർ, അനിൽ കുംബ്ല, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണൻ, വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, ഇഷാന്ത് ശർമ എന്നിവരാണ് ഇതിന് മുമ്പ് 100 ടെസ്റ്റുകളില്‍ ഇന്ത്യൻ ജഴ്‌സിയണിഞ്ഞവർ.