ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യ വീണ്ടും തലപ്പത്ത്; മൂന്ന് ഫോർമാറ്റിലും ഒന്നാമത്

നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയായതോടെയാണ് രോഹിത് ശർമ്മയും സംഘവും രണ്ടാം സ്ഥാനത്തേക്ക് വീണത്.

Update: 2024-03-10 10:36 GMT
Editor : Sharafudheen TK | By : Web Desk
Advertising

ദുബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1ന് സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങിലും നേട്ടമുണ്ടാക്കി ഇന്ത്യ. ആസ്‌ത്രേലിയെ മറികടന്ന് ഒന്നാമതെത്തി. ഇതോടെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പോരാട്ടങ്ങളിൽ ഒരേ സമയം ഒന്നാം സ്ഥാനം എന്ന അപൂർവ നേട്ടവും സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പേരാട്ടത്തിൽ നേരത്തെ തന്നെ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഇത് ഉറപ്പിക്കാനും അഞ്ചാം ടെസ്റ്റിലെ വിജയം സഹായകരമായി.

നേരത്തെ  ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയായതോടെയാണ് രോഹിത് ശർമ്മയും സംഘവും രണ്ടാം സ്ഥാനത്തേക്ക് വീണത്. 2023 സെപ്റ്റംബർ മുതൽ 2024 ജനുവരി വരെ  ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പര തോൽവിയോടെയാണ് ഇന്ത്യ തുടങ്ങിയതെങ്കിലും പിന്നീടുള്ള നാല് മാച്ചിലും ആധികാരിക ജയമാണ് നേടിയത്. ഇത് വീണ്ടും റാങ്കിങിൽ നേട്ടത്തിന് കാരണമായി.

ടെസ്റ്റ് റാങ്കിങിൽ ഇംഗ്ലണ്ട് മൂന്നാമതും ന്യൂസിലാൻഡ് നാലാമതും തുടരുന്നു. ഏകദിന റാങ്കിങിലും ആസ്‌ത്രേലിയതന്നെയാണ് ഇന്ത്യയ്ക്ക് താഴെ രണ്ടാമത്. ദക്ഷിണാഫ്രിക്ക മൂന്നാമതും പാകിസ്താൻ നാലാമതുമാണ്. ട്വന്റി 20യിൽ ഇംഗ്ലണ്ട് രണ്ടാംസ്ഥാനത്ത് തുടരുന്നു. ആസ്‌ത്രേലിയയും ന്യൂസിലാൻഡുമാണ് മൂന്നും നാലും സ്ഥാനത്ത്. ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ റാങ്കിലിലെ ഈ നേട്ടം ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News