ദ്രാവിഡ് അല്ല ഇന്ത്യയുടെ അയർലാൻഡ് പര്യടനത്തിന് പുതിയ പരിശീലകൻ

ഋതുരാജ് ഗെയിക് വാദാണ് ടീമിന്റെ ഉപനായകന്‍. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്.

Update: 2023-08-13 07:06 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: ജസ്പ്രീത് ബുംറയുടെ മടങ്ങിവരവാണ് അയർലാൻഡിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ഏറെ നാൾ പരിക്കിന്റെ പിടിയിലായിരുന്ന ബുംറ മടങ്ങിവരികയാണ് അയർലാൻഡ് പര്യടനത്തിലൂടെ. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് അയർലാൻഡിനെതിരെയുള്ളത്. 

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഹാർദിക് പാണ്ഡ്യയാണ് നയിക്കുന്നത്. ഏഷ്യാകപ്പും ഏകദിന ലോകകപ്പും മുന്നിൽ നിർത്തി മുതിർന്ന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചപ്പോൾ പുതിയ ടീമിനെയാണ് ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്നത്. ഇപ്പോഴിതാ ടീമിൽ മാത്രമല്ല പരിശീലക സ്ഥാനത്തും മാറ്റം വരുമെന്ന റിപ്പോർട്ടുകൾ വരുന്നു. രാഹുൽ ദ്രാവിഡിന് പകരം വി.വിഎസ് ലക്ഷ്മണാണ് ഇന്ത്യയെ പരിശീലിപ്പിക്കുക എന്നാണ് അറിയുന്നത്. 

താരം ഇപ്പോൾ ബംഗളൂരുവിലെ ക്രിക്കറ്റ് അക്കാദമി പരിശീലനത്തിലാണ്. മൂന്നാഴ്ചയോളം ക്യാമ്പ് നീണ്ടുനിൽക്കും.  ആഗസ്റ്റ് 18നാണ് അയര്‍ലാന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. ബൗളിങ് പരിശീലകൻ സായ് രാജ് ബഹുതുലെയ്‌ക്കൊപ്പം ഷിതാൻഷു കൊട്ടക്കും ഇന്ത്യയുടെ ഭാഗമാകും. അയർലാൻഡിനെതിരായ പരമ്പരയിൽ ടി20 മത്സരങ്ങൾ മാത്രമാണ് ഉളളത്. അതിനാൽ തന്നെ വലിയ പ്രാധാന്യത്തോടെയല്ല ഇന്ത്യൻ ക്യാമ്പ് പരമ്പരയെ നോക്കിക്കാണുന്നത്. 

ഐ.പി.എല്ലിലുൾപ്പെടെ കഴിവ് തെളിയിച്ച ഒരുപറ്റം യുവതാരങ്ങൾക്ക് തിളങ്ങാനുള്ള അവസരമാണിത്. ഋതുരാജ് ഗെയിക് വാദ്, യശസ്വി ജയ്‌സ്വാൾ, റിങ്കു സിങ്, ജിതേഷ് ശർമ്മ തുടങ്ങിയ യുവതാരങ്ങളെ പരമ്പരയിലൂടെ ഇന്ത്യ നോക്കുന്നുണ്ട്. ഋതുരാജ് ഗെയിക് വാദാണ് ടീമിന്റെ ഉപനായകന്‍. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News