നാല് വിക്കറ്റ് നഷ്ടമായി;ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പതറുന്നു
നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എന്ന നിലയിലാണ് ഇന്ത്യ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ കെ.എൽ.രാഹുൽ, മായങ്ക് അഗർവാൾ,ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്.
ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാർ വെറും 31 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. 12 റൺസെടുത്ത രാഹുലിനെ ഡ്യൂവാൻ ഒലിവിയറും 15 റൺസെടുത്ത മായങ്കിനെ കഗിസോ റബാദയുമാണ് പുറത്താക്കിയത്.
പിന്നീട് ക്രീസിലൊന്നിച്ച വിരാട് കോഹ്‌ലിയും ചേതേശ്വർ പൂജാരയും ചേർന്ന് വലിയ തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചു. ഇരുവരും 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. കോഹ്‌ലി ക്ഷമയോടെ കളിച്ചപ്പോൾ പൂജാര ടീം സ്‌കോർ ഉയർത്തി. എന്നാൽ ടീം സ്‌കോർ 95-ൽ നിൽക്കേ പൂജാര പുറത്തായി.
43 റൺസെടുത്ത പൂജാരയെ മാർക്കോ ജാൻസൺ പുറത്താക്കിയപ്പോൾ അജിങ്ക്യ രഹാനെ വീണ്ടും നിരാശപ്പെടുത്തി. വെറും ഒൻപത് റൺസ് മാത്രമെടുത്ത രഹാനെ റബാദ പുറത്താക്കി. നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 40 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും 10 റൺസെടുത്ത ഋഷഭ് പന്തുമാണ് ക്രീസിൽ.