ട്വന്റി-20 ലോകകപ്പ്: ഇന്ത്യൻ ടീമിന്റെ മെന്ററാകാൻ ധോണി പ്രതിഫലമൊന്നും വാങ്ങുന്നില്ല- ജയ് ഷാ
ധോണിയെ മെന്ററാക്കുന്ന കാര്യം പ്രഖ്യാപിക്കുന്നതിന് രണ്ട് മാസം മുമ്പ് തന്നെ തീരുമാനിച്ചിരുന്നതായും ജയ്ഷാ വ്യക്തമാക്കിയിരുന്നു
യുഎഇയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മെന്ററായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ നേരത്തെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോളിതാ വിഷയത്തിൽ മറ്റൊരു വാർത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ ഉപദേശകനായി പ്രവർത്തിക്കാൻ ധോണി പ്രതിഫലമൊന്നും വാങ്ങുന്നില്ലെന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ധോണിയുടെ തീരുമാനത്തെ ബിസിസിഐ അഭിനന്ദിച്ച് രംഗത്ത് വരികയും ചെയ്തു.
നേരത്തെ ധോണിയെ മെന്ററാക്കുന്ന കാര്യം പ്രഖ്യാപിക്കുന്നതിന് രണ്ട് മാസം മുമ്പ് തന്നെ തീരുമാനിച്ചിരുന്നതായും ജയ്ഷാ വ്യക്തമാക്കിയിരുന്നു. ധോണിയുമായും കോലിയുമായും രവി ശാസ്ത്രിയുമായും ഇക്കാര്യം ചർച്ച ചെയ്തിരുന്നു.
ഒക്ടോബർ 17 നാണ് ട്വന്റി-20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം 24 ന് പാകിസ്ഥാനെതിരെയാണ്.