വിറപ്പിച്ച് കീഴടങ്ങി സ്‌കോട്ട്‌ലാൻഡ്: ന്യൂസിലാൻഡിന്റെ ജയം 16 റൺസിന്
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിന്റെ മികവിലാണ് 172 എന്ന മികച്ച സ്‌കോർ നേടിയത് ഗപ്റ്റിൽ 56 പന്തിൽ നിന്ന് 93 റൺസാണ് നേടിയത്.ഏഴ് സിക്‌സറുകളും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഗപ്റ്റിലിന്റെ ഇന്നിങ്‌സ്. ഗ്ലെൻ ഫിലിപ്‌സ് 33 റൺസ് നേടി. 52ന് മൂന്ന് എന്ന നിലയിൽ പരുങ്ങിയ ന്യൂസിലാൻഡ് കരകയറുകയായിരുന്നു.
ന്യൂസിലാൻഡിനെ വിറപ്പിച്ച് കീഴടങ്ങി സ്‌കോട്ട്‌ലാൻഡ്. ന്യൂസിലാൻഡ് ഉയർത്തിയ 173 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സ്‌കോട്ട്‌ലാൻഡിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ന്യൂസിലാൻഡിന്റെ വിജയം 16 റൺസിന്. തകർപ്പൻ തുടക്കമാണ് സ്‌കോട്ട്‌ലാൻഡിന് ലഭിച്ചത്. ആദ്യ വിക്കറ്റ് 21 റൺസെടുക്കുന്നതിനിടെ വീണെങ്കിലും വന്നവരെല്ലാം വെടിക്കെട്ട് ബാറ്റിങാണ് കാഴ്ചവെച്ചത്.
ഓവറിൽ എട്ട് റൺസിലേറെ റൺറേറ്റ് തുടക്കത്തില്‍ സ്‌കോട്ട്‌ലാൻഡിനുണ്ടായിരുന്നു. അതോടെ അട്ടിമറി മണത്തു. എന്നാൽ രണ്ടാം വിക്കറ്റ് വീണതിന് ശേഷം സ്‌കോട്ട്‌ലാൻഡ് ഇന്നിങ്‌സിന്റെ വേഗത കുറഞ്ഞു. സ്പിന്നര്‍ മിച്ചൽ സാന്റ്‌നറിന്റെ സ്പെല്‍ കൂടിയായതോടെ സ്‌കോട്ട്‌ലാൻഡ് പരുങ്ങി. മധ്യ ഓവറുകളിൽ സ്‌കോട്ട്‌ലാൻഡ് ആഞ്ഞുവീശിയെങ്കിലും അത് പോരായിരുന്നു. 20 പന്തിൽ 42 റൺസെടുത്ത മിഷേൽ ലീസ്‌ക് ആണ് സ്‌കോട്ട്‌ലാൻഡിന്റെ ടോപ് സ്‌കോറർ.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിന്റെ മികവിലാണ് 172 എന്ന മികച്ച സ്‌കോർ നേടിയത് ഗപ്റ്റിൽ 56 പന്തിൽ നിന്ന് 93 റൺസാണ് നേടിയത്.ഏഴ് സിക്‌സറുകളും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഗപ്റ്റിലിന്റെ ഇന്നിങ്‌സ്. ഗ്ലെൻ ഫിലിപ്‌സ് 33 റൺസ് നേടി. 52ന് മൂന്ന് എന്ന നിലയിൽ പരുങ്ങിയ ന്യൂസിലാൻഡ് കരകയറുകയായിരുന്നു. ഗപ്റ്റിലും ഗ്ലെൻ ഫിലിപ്പ്‌സുമാണ് കരകയറ്റിയത്. അവസാനത്തിൽ ആറ് പന്തിൽ 10 റൺസ് നേടി നീഷമും പിന്തുണ കൊടുത്തു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ പൂജ്യത്തിന് പുറത്തായി.
സ്‌കോട്ട്‌ലന്‍ഡിനായി ബ്രാഡ് വീലും സ്ഫയാന്‍ ശരീഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാര്‍ക്ക് വാട്ട് ഒരു വിക്കറ്റെടുത്തു. അതേസമയം ന്യൂസിലാൻഡിനായി ഇഷ് സോദി, ട്രെൻഡ് ബൗൾട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.