വിക്കറ്റ് കീപ്പറാകാൻ കഴിയുന്നില്ലെങ്കിൽ രാഹുലിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തരുതെന്ന് സഞ്ജയ് ബംഗാർ

പരിക്കുള്ള കെ എല്‍ രാഹുലിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു

Update: 2023-08-27 02:15 GMT
Editor : rishad | By : Web Desk
Advertising

ബംഗളുരു: വിക്കറ്റ് കീപ്പറാകാന്‍ കഴിയുന്നില്ലെങ്കില്‍ ലോകേഷ് രാഹുലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍. ഏഷ്യാ കപ്പിനുള്ള ടീം ഇന്ത്യയുടെ തയ്യാറെടുപ്പുകളില്‍ കെ.എല്‍ രാഹുലിന്റെ പരിക്ക് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് ബംഗാറിന്റെ പരാമര്‍ശം.

''വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കും ടീമിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നത്. ഇന്ത്യന്‍ ടീമിലെ ടോപ് അഞ്ച് ബാറ്റര്‍മാരില്‍ ആരും പന്തെറിയുന്നവരല്ല. അങ്ങനെ വരുമ്പോള്‍ ആറാം ബൗളിംഗ് ഓപ്ഷന്‍ വരണമെങ്കില്‍ ഒരാള്‍ പന്തെറിയാന്‍ കഴിയുന്നയാളോ വിക്കറ്റ് കീപ്പര്‍ ബാറ്ററോ ആയിരിക്കണം. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റാണ്. വിക്കറ്റ് കീപ്പറായി മാത്രമേ രാഹുലിനെ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കാനാകൂ. എങ്കില്‍ മാത്രമേ ടീമിനെ സന്തുലിതമാക്കാന്‍ കഴിയൂ''- സഞ്ജയ് ബംഗാര്‍ പറഞ്ഞു. 

പരിക്കുള്ള കെ എല്‍ രാഹുലിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജു സാംസണിനെ ബാക്ക് അപ്പ് കീപ്പറാക്കിയാണ് രാഹുല്‍ ടീമിലെത്തിയത്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News