ഏകദിനത്തിൽ സഞ്ജുവോ സൂര്യകുമാർ യാദവോ വമ്പൻ? കണക്കുകളിങ്ങനെ...

ആസ്‌ത്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ ടീമിലെത്താൻ സാധ്യതയുണ്ട്‌

Update: 2023-03-15 10:50 GMT

Suryakumar Yadav, Sanju Samson

Advertising

ന്യൂഡൽഹി: ഏകദിന ക്രിക്കറ്റിൽ മലയാളി സഞ്ജു സാംസണോ ടി20 സൂപ്പർ താരം സൂര്യകുമാർ യാദവോ വമ്പൻ?. ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതാണ് ക്രിക്കറ്റ്.കോം ഇന്ന് പുറത്തുവിട്ട വിവരങ്ങൾ. കണക്കുകളിലെ കളിയിൽ സഞ്ജു ഒരു പടി മുന്നിൽ നിൽക്കുന്നതായാണ് ഇവരുടെ പോസ്റ്റിൽ പറയുന്നത്.

ഏകദിനത്തിൽ സൂര്യകുമാർ 18 ഇന്നിംഗ്‌സുകൾ കളിച്ചിട്ടുണ്ട്. എന്നാൽ സഞ്ജു പത്തെണ്ണം മാത്രമേ കളിച്ചിട്ടുള്ളൂ. ഇവയിൽ ആരാധകരുടെ വെട്ടിക്കെട്ട് 'സ്‌കൈ' 433 റൺസ് നേടിയപ്പോൾ മലയാളി ക്രിക്കറ്റർ 330 റൺസ് കണ്ടെത്തി. സൂര്യകുമാറിനേക്കാൾ ഇരട്ടിയിലധികം ശരാശരിയോടെയാണ് നേട്ടം. സഞ്ജുവിന്റെ ശരാശരി സ്‌കോർ 66 ഉം സൂര്യകുമാറിന്റേത് 28.87 മാണ്. സ്‌ട്രൈക്ക് റൈറ്റിലും സഞ്ജുവാണ് മുമ്പിൽ, 104.8. സൂര്യകുമാറിന് 102.8 ആണ് പ്രഹരശേഷി. രണ്ട് വീതം അർധസെഞ്ച്വറികൾ ഇരുതാരങ്ങളുടെയും പേരിലുണ്ട്. മികച്ച സ്‌കോറിലും സഞ്ജുവാണ് മുന്നിട്ട് നിൽക്കുന്നത് 86 റൺസാണ് താരത്തിന്റെ ഉയർന്ന ഏകദിന സ്‌കോർ. 64 റൺസാണ് സൂര്യകുമാറിന്റെ മികച്ച സ്‌കോർ.

ആസ്‌ത്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ ടീമിലെത്താൻ സാധ്യത. ടെസ്റ്റ് പരമ്പരക്കിടെ പുറംവേദനയെത്തുടർന്ന് പുറത്തായ ശ്രേയസ് അയ്യർക്ക് പകരക്കാരനായി ആയിരിക്കും സഞ്ജു ടീമിലെത്തുക. സഞ്ജു സാംസണ് പുറമേ ദീപക് ഹൂഡയെയോ രാഹുൽ ത്രിപാതിയെയോ സെലക്ടർമാർ പരിഗണിക്കാൻ സാധ്യതയുണ്ട്. മാർച്ച് 17നാണ് ഓസീസിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പര ആരംഭിക്കുന്നത്.

Sanju Samson or Suryakumar Yadav great in ODIs? How are the figures...

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News