സഞ്ജുവിന്റെ 'ഓണം സ്‌പെഷ്യൽ സിക്‌സർ'; മേൽക്കുരയിൽ പതിച്ച കൂറ്റൻ അടി പങ്കുവെച്ച് രാജസ്ഥാൻ
ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിക്കായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ മലയാളി താരം 40 റൺസാണ് നേടിയത്.
ബെംഗളൂരു: തിരുവോണ ദിനത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനം. ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിക്കായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ താരം ഏകദിന ശൈലിയിൽ ബാറ്റുവീശുകയായിരുന്നു. 45 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്‌സറും സഹിതം 40 റൺസെടുത്ത് പുറത്തായി. സഞ്ജുവിന്റെ ഒരു സിക്‌സർ ഗ്യാലറിയ്ക്ക് പുറത്ത് പോയപ്പോൾ ഒന്ന് ഗ്യാലറിയുടെ മേൽകുരയിൽ പതിക്കുകയായിരുന്നു. 'ഓണം സ്‌പെഷ്യൽ' എന്ന ക്യാപ്ഷനിൽ രാജസ്ഥാൻ റോയൽസ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഷംസ് മുലാനിയുടെ ഓവറിലാണ് താരം പടുകൂറ്റൻ സിക്‌സർ പായിച്ചത്. നേരത്തെ ഓണം ആശംസകൾ നേർന്നും ആർ.ആർ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
Onam special 😍pic.twitter.com/R7tLNE1FdY
— Rajasthan Royals (@rajasthanroyals) September 15, 2024
ഇന്ത്യ എ ഉയർത്തിയ 488 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായാണ് ഇന്ത്യ ഡി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയത്. സ്‌കോർ 158ൽ നിൽക്കെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പുറത്തായതോടെയാണ് സഞ്ജു ക്രീസിലെത്തിയത്. സഞ്ജു-ബുയി സഖ്യം ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയെങ്കിലും വിജയം ഏറെ അകലെയായിരുന്നു. സഞ്ജു വീണതോടെ പ്രതീക്ഷകൾ അസ്തമിച്ചു. ഇന്ത്യ ഡിയുടെ പോരാട്ടം 183ൽ അവസാനിച്ചു.
Onam and only Sadhya ready! 😋💗 pic.twitter.com/pMeaW6a5m7
— Rajasthan Royals (@rajasthanroyals) September 15, 2024
186 റൺസ് വിജയമാണ് മയങ്ക് അഗർവാളിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ഇന്ത്യ എ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സിൽ 89 റൺസുമായി ഇന്ത്യ എയുടെ ടോപ് സ്‌കോററായ ഷംസ് മുലാനിയാണ് മാൻഓഫ്ദി മാച്ച്.