'ആരും ശബ്ദമുണ്ടാക്കരുത്‌, അവര് ഇട്ടേച്ച് പോകും' കളിക്ക് മുമ്പെ ന്യൂസിലാൻഡിനെ 'കൊട്ടി' അക്തർ

അടുത്തിടെ പാകിസ്താൻ പരമ്പരക്ക് എത്തിയ ന്യൂസിലാൻഡ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. ഇക്കാര്യം മുന്നിൽനിർത്തിയാണ് അക്തറിന്റെ ട്വീറ്റ്.

Update: 2021-10-26 16:15 GMT
Editor : rishad | By : Web Desk
Advertising

ലോകകപ്പ് ടി20യിൽ ന്യൂസിലാൻഡിനെതിരായ മത്സരം തുടങ്ങും മുമ്പെ ന്യൂസിലാൻഡിനെ 'കൊട്ടി' പാക് മുൻ ഫാസ്റ്റ് ബൗളർ ഷുഹൈബ് അക്തർ.

'എല്ലാ പാകിസ്താൻ ആരാധകരോടും മിണ്ടാതിരിക്കാൻ ഞാൻ ആവശ്യപ്പെടുകയാണ്. അമിതമായി ആഹ്ലാദിക്കേണ്ട സ്റ്റേഡിയത്തിനകത്തെ ബഹളം കാരണം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലാൻഡ് മത്സരം നിർത്തിവെക്കാൻ ആവശ്യപ്പെടാൻ സാധ്യതയുമുണ്ട്- ഷുഹൈബ് അക്തർ ട്വിറ്ററിൽ കുറിച്ചു. 

അടുത്തിടെ പാകിസ്താൻ പരമ്പരക്ക് എത്തിയ ന്യൂസിലാൻഡ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. ഇക്കാര്യം മുന്നിൽനിർത്തിയാണ് അക്തറിന്റെ ട്വീറ്റ്.

ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ നല്‍കിയ സുരക്ഷാ മുന്നറിയിപ്പ് അനുസരിച്ചാണ് പിന്‍മാറ്റമെന്നായിരുന്നു കിവീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നത്. മൂന്ന് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉണ്ടായിരുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്താനിലെത്തിയിരുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ 17 മുതല്‍ തുടങ്ങുന്ന മൂന്നു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും അഞ്ച് ടി20 യും കളിക്കാനായിരുന്നു സന്ദര്‍ശനം. സെപ്റ്റംബര്‍ 17, 19, 21 ദിവസങ്ങളില്‍ റാവല്‍പിണ്ടിയില്‍ ഏകദിന മത്സരങ്ങളും ലാഹോറില്‍ ടി 20 മത്സരങ്ങളുമാണ് സംഘടിപ്പിച്ചിരുന്നത്.

ഇത്തരത്തില്‍ പര്യടനം ഉപേക്ഷിക്കുന്നത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് കനത്ത തിരിച്ചടിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഏറ്റവും മികച്ച രീതിയിലാണ് അവര്‍ ഞങ്ങളെ ഇവിടെ സ്വീകരിച്ചതും മത്സരങ്ങള്‍ക്കായി വേദികളൊരുക്കിയതും. പക്ഷേ, താരങ്ങളുടെ സുരക്ഷ അവഗണിക്കാനാകാത്തതിനാല്‍ പരമ്പരയില്‍നിന്ന് പിന്‍മാറുക മാത്രമാണ് പോംവഴിയെന്നായിരുന്നു അന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ആയ ഡേവിഡ് വൈറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News