'സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്'; വീണു പോയ ബാറ്റ്‌സ്മാനെ ഔട്ടാക്കാതെ നേപ്പാൾ വിക്കറ്റ് കീപ്പർ

ഒമാനിൽ നടക്കുന്ന ചതുരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിലെ അയർലൻഡും നേപ്പാളും തമ്മിൽ നടന്ന ടി20 മത്സരമാണ് അപൂർവ്വ നിമിഷങ്ങൾക്ക് വേദിയായത്

Update: 2022-02-14 15:52 GMT
Editor : abs | By : Web Desk
Advertising

ഒമാനിൽ നടക്കുന്ന ചതുരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ അയർലൻഡും നേപ്പാളും തമ്മിൽ നടന്ന ടി20 മത്സരമാണ് അപൂർവ്വ നിമിഷങ്ങൾക്ക് വേദിയായത്. നേപ്പാൾ വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്ക്ക് വീണുപോയ അയർലൻഡ് ബാറ്റ്‌സ്മാനെ ഔട്ടാക്കാതെയിരുന്നതാണ്‌ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കവർന്നത്.

മത്സരത്തിന്റെ 19-ാം ഓവറിൽ റൺ എടുക്കുന്നതിനിടയിൽ നോൺ സ്‌ട്രൈക്ക് എൻഡിൽ നിന്ന് ഓടുകയായിരുന്ന അയർലണ്ട് താരം മക്‌ബ്രൈൻ, നേപ്പാൾ ബൗളറുടെ ദേഹത്ത് തട്ടി വീണു. ത്രോ എത്തുമ്പോഴേക്ക് ക്രീസിൽ എത്താൻ കഴിഞ്ഞതുമില്ല. ത്രോ സ്വീകരിച്ച നേപ്പാൾ വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്കിന് മക്‌ബ്രൈനെ എളുപ്പത്തിൽ ഔട്ടാക്കാമായിരുന്നിട്ടും  ആ വിക്കറ്റ് വേണ്ടെന്നു വെയ്ക്കുകയായിരുന്നു.

ആസിഫിന്റെ തീരുമാനത്തെ സഹതാരങ്ങളും പ്രശംസിച്ചു. മത്സരം അയർലൻഡ് 16 റൺസിന് വിജയിച്ചു. ആദ്യം ബാറ്റു ചെയ്ത അയർലൻഡ് 127 റൺസ് എടുത്തപ്പോൾ നേപ്പാളിന് നിശ്ചിത ഓവറിൽ 111 റൺസേ എടുക്കാനെ കഴിഞ്ഞുള്ളൂ.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News