ഇസ്രായേൽ സൈനികരെ പിന്തുണച്ചു; അണ്ടർ 19 ലോകകപ്പിന് മുമ്പ് ക്യാപ്റ്റനെ നീക്കി ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കയുടെ അണ്ടർ19 ടീം ക്യാപ്റ്റൻ ഡേവിഡ് ടീഗറിനെയാണ് പുറത്താക്കിയത്
ജൊഹന്നാസ്ബർഗ്: ഫലസ്തീനുമായുള്ള യുദ്ധത്തില്‍ ഇസ്രായേല്‍ സൈനികര്‍ക്ക് പിന്തുണ നല്‍കിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്ററെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കി. ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍-19 ടീം ക്യാപ്റ്റന്‍ ഡേവിഡ് ടീഗറിനെയാണ് പുറത്താക്കിയത്. അടുത്തയാഴ്ച അണ്ടര്‍-19 ലോകകപ്പ് നടക്കാനിരിക്കെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയാണ് നടപടിയെടുത്തത്. അതേസമയം ടീമില്‍നിന്ന് ഒഴിവാക്കിയിട്ടില്ല.
2023 ഒക്‌ടോബറില്‍ ആയിരുന്നു ഇസ്രയേല്‍ സൈനികരെ പിന്തുണച്ച് കൊണ്ടുള്ള പരാമര്‍ശം ഡേവിഡ് ടീഗര്‍ നടത്തിയത്. പുത്തന്‍ താരോദയങ്ങള്‍ ഇസ്രയേലിലെ യുവ സൈനികര്‍ ആണെന്നായിരുന്നു ഡേവിഡ് ടീഗറിന്റെ പരാമര്‍ശം.
ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനായി ടീഗറിനെ നിലനിര്‍ത്തുന്നതിനെതിരേ ദക്ഷിണാഫ്രിക്കയില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇത് കണക്കിലെടുത്താണ് മാറ്റാനുള്ള തീരുമാനം.
നേരത്തെ ന്യൂലാന്‍ഡ്‌സില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ തമ്മിലേറ്റുമുട്ടിയ ടെസ്റ്റ് മത്സരത്തിന്‍റെ വേദിയിലേക്ക് പലസ്‌തീന്‍ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ടീഗറെ ക്യാപ്‌റ്റന്‍ സ്ഥാനത്ത് നിയമിച്ചത് ചോദ്യം ചെയ്‌തുകൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. കൂടാതെ ഫലസ്‌തീന്‍ പതാകയുമായി കളി കാണാന്‍ എത്തിയും ചിലര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.
അതേസമയം, ഈ വര്‍ഷത്തെ അണ്ടര്‍ 19 ലോകകപ്പ് ജനുവരി 19നാണ് തുടങ്ങുന്നത്. അയര്‍ലന്‍ഡും അമേരിക്കയും തമ്മിലാണ് ആദ്യ മത്സരം. അതേദിവസം തന്നെ ദക്ഷിണാഫ്രിക്കയുടെ കൗമാരപ്പട വെസ്റ്റ് ഇന്‍ഡീസിനെ നേരിടും.
ഇസ്രായേലിന്റെ കൂട്ടക്കുരുതിയെ മിക്ക രാജ്യങ്ങളും മൗനമവലംബിച്ച് രാഷ്ട്രീയവും സാമ്പത്തികവുമായി പിന്തുണ നൽകിയപ്പോൾ ഫലസ്തീനിൽ നടക്കുന്നത് വംശഹത്യയാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞത് ദക്ഷിണാഫ്രിക്കയാണ്. അതു ഉറക്കെ പറയുക മാത്രമല്ല, ഗസ്സയിൽ വംശഹത്യനടത്തുകയാണെന്ന് വ്യക്തമാക്കി ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐസിജെ) നിയമനടപടി ആരംഭിക്കുകയും ചെയ്തു.
Summary-South Africa strips Jewish cricketer of captaincy over fears of anti-Israel backlash