ഐഎസ്എലിൽ റഫറിമാരുടെ 'കളി'ക്ക് പരിഹാരമാകുമോ; അഡീഷണൽ വീഡിയോ റിവ്യു സിസ്റ്റം

ഗ്രൗണ്ടിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ദൃശ്യങ്ങൾ ലഭിക്കും വിധമാണ് എവിആർഎസ് നടപ്പിലാക്കുക.

Update: 2024-01-07 11:42 GMT
Editor : Sharafudheen TK | By : Web Desk
Advertising

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആരംഭം മുതൽ ഉയർന്നതാണ് റഫറിയിങിലെ പരാതികൾ. റഫറിമാരുടെ തീരുമാനങ്ങൾ പല മത്സരങ്ങളുടെയും ഗതിമാറ്റുന്നതുപോലുമായി. എന്തുകൊണ്ട് ഐ.എസ്.എലിലെ വാർ സിസ്റ്റം വരുന്നില്ലെന്നത് അന്നു മുതലേയുള്ള ചോദ്യമാണ്. ഒടുവിൽ ഈയൊരു സാധ്യത തേടുകയാണ് ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ.

അഡീഷണൽ വീഡിയോ റിവ്യു സിസ്റ്റം നടപ്പിലാക്കാനാണ് ഫെഡറേഷൻ ആലോചിക്കുന്നത്. പ്രധാന ലീഗുകളിലടക്കം നടപ്പിലാക്കുന്ന വാർ സിസ്റ്റത്തിന് വലിയ സാമ്പത്തിക ചെലവുണ്ട്. അതുവഹിക്കാനാവില്ലെന്നതിനാലാണ് അഡീഷണൽ വീഡിയോ റിവ്യു എന്നതിലേക്ക് ശ്രദ്ധയൂന്നുന്നത്. ഗ്രൗണ്ടിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ദൃശ്യങ്ങൾ ലഭിക്കും വിധമാണ് എവിആർഎസ് നടപ്പിലാക്കുക. ഇതുമായി ബന്ധപ്പെട്ട് എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ അന്താരാഷ്ട്ര ഫുട്‌ബോൾ അസോസിയേഷനോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. മത്സരത്തിൽ റഫറിമാർക്ക് ഉണ്ടാകുന്ന പിഴവുകൾ സാങ്കേതിക വിദ്യയുടെ സഹായാത്തോടെ കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ചൗബേ പറഞ്ഞു.

ഫുട്‌ബോൾ കളിക്കുന്ന 211 ഓളം രാജ്യങ്ങളിൽ 30 ശതമാനം മാത്രമാണ് വാർ നിയമം നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ ഇന്ത്യൻ ഫുട്‌ബോൾ മത്സരങ്ങിൽ വർധിച്ചുവരുന്ന തർക്കമാണ് എഐഎഫ്എഫിനെ മാറി ചിന്തിപ്പിച്ചത്. ഈസീസണിലും ഐ.എസ്.എലിലും റഫറിമാരുടെ തീരുമാനങ്ങൾക്കെതിരെ പരാതികളുയർന്നിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News