ഏഷ്യാ കപ്പ് വേദിയിൽ ഹൃദയം കവർന്ന് ഫലസ്തീൻ ഫുട്‌ബോൾ ടീം

ഫലസ്തീൻ ദേശീയ പതാകയേന്തിയും ഷാൾ അണിഞ്ഞും പതിനായിരങ്ങളാണ് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ മത്സരം വീക്ഷിക്കാനെത്തിയത്.

Update: 2024-01-15 11:38 GMT
Editor : Sharafudheen TK | By : Web Desk
Advertising

ദോഹ: വൻകരാ പോരാട്ടത്തിൽ ആദ്യ മത്സരത്തിനിറങ്ങി ഹൃദയം കവർന്ന് അഫ്ഗാൻ താരങ്ങൾ. ഗസയിലെ ഇസ്രായേൽ കൂട്ടകുരുതിയുടെ നൂറാംദിനമാണ് അതിജീവന ജനതയുടെ മേൽവിലാസവുമായി ഏഷ്യൻ ഫുട്‌ബോളിൽ പന്തുതട്ടിയത്.  ഇറാനെതിരായ മത്സരത്തിൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് ടീം പരാജയപ്പെട്ടെങ്കിലും എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെത്തിയ പതിനായിരങ്ങളുടെ മനസ് കീഴടക്കിയാണ് ടീം കളംവിട്ടത്. നിലനിൽപ്പിനായി പോരാടുന്ന ജനതയുടെ മനസിൽ ചെറിയൊരു സന്തോഷം നൽകാനാണ് ഏഷ്യൻ വേദിയിൽ ഇറങ്ങുന്നതെന്ന് ഫലസ്തീൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ മുസ്അബ് അൽ ബത്താത്ത് മത്സരത്തിന് മുൻപ് പറഞ്ഞു.



ഫലസ്തീൻ ദേശീയ പതാകയേന്തിയും ഷാൾ അണിഞ്ഞും പതിനായിരങ്ങളാണ് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ എത്തിയത്. ഇരു കൈയിലും ഫലസ്തീന്റേയും ഇറാന്റേയും പതാകയേന്തിയ ആരാധകരുടെ ദൃശ്യം വ്യത്യസ്തമായി. മത്സരത്തിന് മുൻപ് ഫലസ്തീൻ ദേശീയ ഗാനം ആലപിക്കുമ്പോൾ ഗ്യാലറിയൊന്നാകെയാണ് ഏറ്റു ചൊല്ലിയത്. ഗസയിൽ മരിച്ചുവീണ മനുഷ്യർക്കായി ആദരമർപ്പിച്ച് ഒരുനിമിഷം മൗനമാചരിച്ച ശേഷമാണ് മത്സരം ആരംഭിച്ചത്.

കളിയിൽ ഏഷ്യൻ വമ്പൻമാരായ ഇറാന്റെ ആധിപത്യമാണ് തുടക്കം മുതലേയുണ്ടായത്. രണ്ടാം മിനിറ്റിൽതന്നെ കരിം അൻസാരിഫാദിലൂടെ മുന്നിലെത്തി. 12ാം മിനിറ്റിൽ ഷോജ ഖലീൽ സാദ്, 38ാം മിനിറ്റിൽ മെഹ്ദി ഗായിദ്, 55ാം മിനിറ്റിൽ സർദാൻ അസ്മൗൻ എന്നിവരും ലക്ഷ്യംകണ്ടു. എന്നാൽ ആദ്യ പകുതിയിൽ തന്നെ ഒരു ഗോൾതിരിച്ചടിക്കാൻ ഫലസ്തീൻ ടീമിനായി. ഇഞ്ചുറി സമയത്തെ അവസാന മിനിറ്റിൽ താമിർ സിയാമിലൂടെയാണ് ഏഷ്യാകപ്പിൽ ഫലസ്തീൻ ആദ്യ ഗോൾനേടിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News