കൊൽക്കത്ത ഡർബിയിൽ എ.ടി.കെ; ഈസ്റ്റ് ബംഗാളിനെതിരെ ഇരട്ട ഗോൾ വിജയം
ഐഎസ്എൽ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് എടികെ. എന്നാൽ പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ
ATK Mohunbagan
34 പോയിൻറുമായി ഐഎസ്എൽ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് എടികെ മോഹൻബഗാൻ. എന്നാൽ 19 പോയിൻറുമായി പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ.
അതേസമയം, ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച ഹൈദരാബാദിനെ നേരിടും. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ ഐ.എസ്.എൽ സീസണിലെ കലാശപ്പോരിൽ ഹൈദരാബാദിനോട് തോറ്റാണ് കപ്പിനും ചുണ്ടിനുമിടയിൽ കേരളത്തിന് കിരീടം നഷ്ടമായത്. അതുകൊണ്ട് തന്നെ കേരളത്തെ സംബന്ധിച്ച് തീർക്കാൻ കണക്കുകൾ ഏറെയാണ്. ആദ്യ രണ്ട് സ്ഥാനക്കാരെന്ന നിലയിൽ ഹൈദരാബാദും മുംബൈ സിറ്റിയും ആദ്യമേ സെമിഫൈനൽ ഉറപ്പിച്ചിരുന്നു. ആദ്യ ആറ് സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് പ്ലേ ഓഫ് കളിക്കാം. ബ്ലാസ്റ്റേഴ്‌സ് നിലവിൽ അഞ്ചാം സ്ഥാനത്താണ്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സും പ്ലേ ഓഫ് പ്രവേശനം ഉറപ്പിച്ചിരുന്നു.
ATK Mohunbagan won by two goals against East Bengal in Kolkata Derby in ISL.