'താങ്കൾക്കൊപ്പം പ്രവർത്തിച്ചതിൽ സന്തോഷം, ഭാവിയിൽ നന്മകൾ ആശംസിക്കുന്നു'; മുൻ അൽനസ്ർ കോച്ചിനോട് റൊണാൾഡോ
കളിക്കാരുമായുളള ബന്ധത്തിലെ വീഴ്ച്ചയും മോശം തന്ത്രങ്ങളുമാണ് പരിശീലകനെ ടീം പുറത്താക്കാനിടയാക്കിയതെന്നാണ് വിവരം
അതേസമയം, സിനദീൻ സിദാനെ അൽനസ്ർ കോച്ചായി കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായി ട്രാൻസ്ഫർ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ജോസ് മൗറീഞ്ഞ്യോ, ജോർഗെ ജീസസ്, മാർസലോ ഗല്ലാർഡോ എന്നിവരും ക്ലബിന്റെ പട്ടികയിലുണ്ടെന്നും വാർത്തയിലുണ്ടായിരുന്നു. ഏതായാലും വമ്പൻ കോച്ച് എത്തുമെന്നും പറഞ്ഞു.
കോച്ചിനെ കണ്ടെത്താൻ ക്ലബുമായി റൊണാൾഡോ സഹകരിക്കുന്നുണ്ടെന്ന് ട്രാൻസ്ഫർ ന്യൂസ് ലൈവ് മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
കളിക്കാരുമായുളള ബന്ധത്തിലെ വീഴ്ച്ചയും മോശം തന്ത്രങ്ങളുമാണ് പരിശീലകനെ ടീം പുറത്താക്കാനിടയാക്കിയതെന്നാണ് വിവരം. റൊണാൾഡോയുമായി ബന്ധം വഷളായതാണ് പരിശീലകനെ പെട്ടെന്ന് പുറത്താക്കാൻ ക്ലബ്ബിനെ പ്രേരിപ്പിച്ചതെന്നും വാർത്തയുണ്ടായിരുന്നു. അത്തരം വിവരങ്ങൾക്കിടയിലാണ് റൊണാൾഡോ മുൻ കോച്ചിന് ആശംസകൾ നേർന്നത്.
ക്രിസ്റ്റിയാനോയുടെ രണ്ടാം വരവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒലെ ഗുണ്ണർ സോൾഷ്യറിനും പരിശീലക സ്ഥാനം നഷ്ടമായിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ അൽ-ഫൈഹയുമായുള്ള 0-0 ന് മോശം സമനിലയ്ക്ക് ശേഷം ഗാർഷ്യ കളിക്കാർക്കാരുടെ പ്രകടനത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഫ്രാൻസുകാരനായ ഗാർഷ്യ അൽനസ്‌റിലെത്തിയത്. സൗദി പ്രോ ലീഗിൽ 53- പോയിന്റുമായി രണ്ടാമതാണ് അൽ നസ്ർ എഫ്.സി.
Cristiano Ronaldo, congratulates Rudy Garcia, who was fired from the position of coach of Alnassr FC.