കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി യുണൈറ്റഡ് താരം പോൾ പോഗ്ബ

ഈ വിഷയത്തിൽ ആദ്യമായാണ് ഒരു വിദേശ ഫുട്‌ബോൾ താരം അഭിപ്രായം പറയുന്നത്

Update: 2022-02-10 16:45 GMT
Editor : Dibin Gopan | By : Web Desk
Advertising

കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോൾ പോഗ്ബ.തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പോഗ്ബ ഹിജാബ് വിഷയത്തിൽ പ്രതികരിച്ചത്. ഇന്ത്യയിൽ ഹിന്ദുത്വവാദികൾ ഹിജാബ് ധരിക്കുന്ന മുസ്‌ലിം വിദ്യാർഥിനികൾക്ക് എതിരെ തിരിഞ്ഞിരിക്കുകയാണെന്നും അവരുടെ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും പോൾ പോഗ്ബ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.മാധ്യമങ്ങൾ അടക്കം സമൂഹം മൗനം പാലിക്കുക ആണെന്നും പോഗ്ബ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഈ വിഷയത്തിൽ ആദ്യമായാണ് ഒരു വിദേശ ഫുട്‌ബോൾ താരം അഭിപ്രായം പറയുന്നത്.

അതേസമയം,കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഹൈക്കോടതി. ഹിജാബ് മാത്രമല്ല, കാവി ഷാളും ധരിക്കരുതെന്ന് കോടതി പറഞ്ഞു. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാർഥികൾ ധരിക്കരുതെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കി. ഹിജാബുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടെ സാഹചര്യത്തിൽ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. എന്നാൽ സ്‌കൂളുകളും കോളേജുകളും തുറക്കാൻ കോടതി നിർദ്ദേശം നൽകി. ഹൈക്കോടതി വിശാല ബെഞ്ച് വാദം കേൾക്കുന്നത് തിങ്കളാഴ്ച തുടരും. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹിജാബ് നിരോധനത്തിനെതിരായ ഹരജികൾ പരിഗണിച്ചത്. ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവിനെതിരെ വിവിധ വിദ്യാർഥിനികളും സംഘടനകളുമാണ് ഹരജി നൽകിയിരുന്നത്.

ഹിജാബ് എന്നത് മതവിശ്വാസത്തിന്റെ ഭാഗമാണെന്നും ഹിജാബ് നിരോധനം മൗലികാവാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹർജിക്കാരുടെ വാദം ഹിജാബ് യൂണിഫോമിൻറെ ഭാഗമല്ലെന്നാണ് സർക്കാർ നിലപാട്. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമാണെന്ന 2016ലെ കേരള ഹൈക്കോടതി ഉത്തരവ് വിദ്യാർത്ഥിനികളുടെ അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ ചൂണ്ടിക്കാട്ടി ഈ വിധി കണക്കിലെടുക്കണമെന്ന് വിദ്യാർത്ഥിനികളുടെ അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ ആവശ്യപ്പെട്ടു. അതേ സമയം അന്തിമ വിധി വരുന്നത് വരെ വാദങ്ങൾക്കിടയിലെ പരാമർശങ്ങളും നിരീക്ഷണങ്ങളും വാർത്തയാക്കരുതെന്നും മാധ്യമങ്ങളോട് ഹൈക്കോടതി നിർദേശിച്ചു

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News