അനിരുദ്ധ് ഥാപ്പ മുത്താണ്; മ്യാൻമറിനെ ഒരു ഗോളിന് വീഴ്ത്തി ഇന്ത്യ
74ാം മിനുട്ടിൽ ഛേത്രി വല കുലുക്കിയെങ്കിലും ഓഫ്‌സൈഡ് കൊടി ഉയർന്നു
മണിപ്പൂർ: ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെൻറിൽ മ്യാൻമറിനെ ഒരു ഗോളിന് വീഴ്ത്തി ഇന്ത്യ. മിഡ്ഫീൽഡറായ അനിരുദ്ധ് ഥാപ്പയുടെ ഗോളിലാണ് ടീം ഇന്ത്യ അയൽക്കാരെ മറിച്ചിട്ടത്. രാജ്യത്ത് ടീം നേടുന്ന തുടർച്ചയായ നാലാം വിജയമാണിത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ 46ാം മിനുട്ടിലായിരുന്നു ഗോൾ. മ്യാൻമർ ബോക്‌സിൽ വെച്ച് രാഹുൽ ബേകെയുടെ പാസ് ഥാപ്പ ഗോളാക്കുകയായിരുന്നു. 74ാം മിനുട്ടിൽ ഛേത്രി വല കുലുക്കിയെങ്കിലും ഓഫ്‌സൈഡ് കൊടി ഉയർന്നു.
മ്യാൻമറുമായി ഇന്ത്യ ഇതിന് മുമ്പ് കളിച്ചത് ആകെ 25 മത്സരങ്ങളാണ്. അവയിൽ ഒമ്പത് തവണ നീലക്കടുവകൾ ജയിച്ചപ്പോൾ 11 തവണയാണ് മ്യാൻമർ വിജയം നേടിയത്. നാലു തവണ സമനിലയായിരുന്നു.
അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പാണ് ഇന്ത്യയുടെ അടുത്ത വലിയ ടൂർണമെൻറ്. കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളിൽ 38കാരനായ സുനിൽ ഛേത്രി നിർണായക പങ്ക് വഹിച്ചിരുന്നു. താരത്തിന്റെ മൂന്നാമത്തെ ഏഷ്യാ കപ്പാണ് വരാനിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ ഏഷ്യാകപ്പ് കളിച്ച ഇന്ത്യൻ താരമായി അദ്ദേഹം മാറും.
India beat Myanmar by one goal in tri-nation football tournament