ജയം തുടരാൻ ബ്ലാസ്‌റ്റേഴ്‌സ്; ഒഡീഷയ്‌ക്കെതിരായ ടീമിൽ ഒരു മാറ്റം

19 വീതം പോയിന്റാണ് രണ്ട് ടീമിനുമുള്ളത്. ഇന്ന് ജയിക്കുന്നവർ മൂന്നാം സ്ഥാനത്തെത്തും

Update: 2022-12-26 13:37 GMT
Editor : abs | By : Web Desk
Advertising

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ പതിനൊന്നാം മത്സരത്തിൽ ഒഡീഷ എഫ്‌സിക്ക് എതിരായ ബ്ലാസ്‌റ്റേഴ്‌സ് ടീം ലൈനപ്പ് പ്രഖ്യാപിച്ചു. അവസാന അഞ്ച് മത്സരങ്ങളിലും ടീമിൽ ഒരു മാറ്റത്തിനും മുതിരാത്ത വുകമാനോവിച്ച് ഇന്ന് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ചെന്നൈയിനെതിരെ ടീമിലുണ്ടായിരുന്ന നിശുവിന് പകരം ജസ്സലിനെയാണ് ആദ്യ ഇലവനിൽ വുകമാനോവിച്ച് പരീക്ഷിക്കുന്നത്.

ഗിൽ ആണ് വലകാക്കുന്നത്. ഡിഫൻസിൽ ഇവാനും ജീക്‌സണും സന്ദീപ് സിംഗ്, ഹോർമിപാം എന്നിവർ പ്രതിരോധകോട്ട കാക്കുമ്പോൾ മധ്യനിരയിലെ മുന്നേറ്റങ്ങൾക്ക് ഇവാനും ജിക്‌സനുമാണുള്ളത്. അറ്റാക്കിൽ രാഹുൽ, ലൂണ, ദിമിത്രോസ് എന്നിവരാണ് അണിനിരക്കുന്നത്.

ബ്ലാസ്‌റ്റേഴ്‌സ് ടീം: ഗിൽ, സന്ദീപ്, ഹോർമി, ലെസ്‌കോവിച്, ജെസ്സൽ, ജീക്‌സൺ, ഇവാൻ, രാഹുൽ, സഹൽ, ലൂണ, ദിമിത്രോസ്

ബ്ലാസ്‌റ്റേഴ്‌സ് എഴാം ജയം തേടിയിറങ്ങുന്ന മത്സരം രാത്രി 7.30 കോച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ്. അവസാന അഞ്ച് മത്സങ്ങളിൽ നിന്നായി നാല് ജയവും ഒരു സമനിലയുമാണ് കേരളത്തിനുള്ളത്. മറുവശത്ത് ഒഡീഷ മോശമല്ലാത്ത ഫോമിലാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്നായി മൂന്ന് ജയവും ഒരു തോൽവിയും ഒരു സമനിലയുമാണ് ടീമിനുള്ളത്. എടികെ മോഹൻ ബഗാനോടായിരുന്നു അവസാന മത്സരം ഇത് സമനിലയിൽ അവസാനിച്ചു.

ഏഴ് തവണയാണ് ബ്ലാസ്റ്റേഴ്‌സും ഒഡിഷയും ഐഎസ്എൽ ചരിത്രത്തിൽ മുഖാമുഖം വന്നിട്ടുള്ളത്. രണ്ട് വീതം ജയങ്ങളാണ് ഇരുടീമും നേടിയത്. മൂന്ന് മത്സരങ്ങൾ സമനിലയിലും അവസാനിച്ചു. പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതും ഒഡിഷ ആറാമതുമാണ്. 19 വീതം പോയിന്റാണ് രണ്ട് ടീമിനുമുള്ളത്. ഇന്ന് ജയിക്കുന്നവർ മൂന്നാം സ്ഥാനത്തെത്തും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News