പിര്‍ലോയെ യുവന്റസ് പുറത്താക്കി; അലെഗ്രി പുതിയ മാനേജര്‍
പിർലോക്ക് കീഴിൽ ഇറ്റാലിയൻ കപ്പും ഇറ്റാലിയൻ സൂപ്പർ കപ്പും ജയിച്ചെങ്കിലും സീരി എ-യിലെയും ചാമ്പ്യൻസ് ലീഗിലെയും പ്രകടനം മോശമായത് തിരിച്ചടിയായി
സീസണിലെ മോശം പ്രകടനത്തെ തുടർന്ന് യുവന്റസ് പരിശീലകൻ ആന്ദ്രേ പിർലോയെ പുറത്താക്കി. മുൻ യുവന്റസ് പരിശീലകൻ അലെഗ്രിയെ പുതിയ പരിശീലകനായി നിയമിച്ചു. ക്ലബിന് സീസണിൽ രണ്ട് കിരീടം നേടികൊടുത്തെങ്കിലും ടീം ലീഗിൽ നാലാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. തുടർന്നാണ് പരിശീലകനെ പുറത്താക്കാൻ യുവന്റസ് തീരുമാനിച്ചത്. നേരത്തെ യുവന്റസ് പരിശീലകനായിരുന്ന സരിയെ പുറത്താക്കിയാണ് പിർലോ ടീമിന്റെ പരിശീലകനാവുന്നത്. പിർലോക്ക് കീഴിൽ ഇറ്റാലിയൻ കപ്പും ഇറ്റാലിയൻ സൂപ്പർ കപ്പും ജയിച്ചെങ്കിലും സീരി എ-യിലെയും ചാമ്പ്യൻസ് ലീഗിലെയും പ്രകടനം മോശമായത് തിരിച്ചടിയായി.
It's been a journey full of emotions. Thank you, @Pirlo_official! ❤️
— JuventusFC (@juventusfcen) May 28, 2021
📸 https://t.co/OE9plWVJSb pic.twitter.com/BQkfhV9tl0
രണ്ട് സീസൺ മുമ്പാണ് അലെഗ്രി യുവന്റസ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. റയൽ മാഡ്രിഡിന്റെ ഓഫർ നിരസിച്ചാണ് അലെഗ്രി യുവന്റസിലേക്ക് വരുന്നത്. നാലു വർഷത്തെ കരാർ ആണ് അലെഗ്രിക്ക് യുവന്റസ് നൽകുന്നത്. യുവന്റസിലെ പ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള അവകാശവും അലെഗ്രിക്ക് ലഭിക്കും. 2014 മുതൽ 2019 വരെ യുവന്റസിനെ പരിശീലിപ്പിച്ച അലെഗ്രിക്ക് കീഴിൽ ടീം 11 കിരീടങ്ങൾ നേടി. ഇതിൽ അഞ്ച് സീരി എ വിജയങ്ങളുണ്ട്. രണ്ടുതവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നു. യുവന്റസ് വിട്ടശേഷം അലെഗ്രി മറ്റൊരു ക്ലബ്ബിനെയും പരിശീലിപ്പിച്ചിട്ടില്ല. റയൽ മഡ്രിഡ്, ഇന്റർമിലാൻ ക്ലബ്ബുകളും പരിശീലകന് പിന്നാലെയുണ്ടായിരുന്നു.
Welcome back home, Max! ⚪⚫#AllegriIN
— JuventusFC (@juventusfcen) May 28, 2021