ക്ലബ്ബ് ഫുട്ബോളിൽ ആയിരം ഗോളുകളിൽ പങ്കാളിയായി ലയണൽ മെസ്സി
യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിരിക്കുകയാണ് മെസ്സി
ക്ലബ്ബ് ഫുട്ബോളിൽ 1000- ഗോൾ പങ്കാളിത്തവുമായി ഇതിഹാസ താരം ലയണൽ മെസ്സി. കൂടാതെ ക്രിസ്ത്യാനോ റൊണാൾഡോ കൈവശം വെച്ചിരുന്ന മറ്റൊരു റെക്കോർഡും താരം മറികടന്നു. ഫ്രഞ്ച് ലീഗിൽ നീസിനെതിരായ മത്സരത്തിൽ ഗോൾ നേടിയ താരം റാമോസിൻ്റെ ഗോളിന് അസിസ്റ്റും നൽകിയതോടു കൂടിയാണ് ക്ലബ്ബ് തലത്തിൽ ആയിരം ഗോളുകളിൽ പങ്കാളിയായത്. കഴിഞയാഴ്ച്ച താരം അർജന്റീനക്കായി 100- ഗോൾ നേടിയിരുന്നു.
A closer look at Lionel Messi's 1000 club goal contributions 🐐 pic.twitter.com/zF404L9Tjc
— ESPN FC (@ESPNFC) April 8, 2023
റെക്കോർഡുകൾ നേടുന്നത് പതിവാക്കിയ മെസ്സിക്കു മുന്നിൽ മറ്റൊരു റെക്കോർഡ് കൂടി വഴി മാറിയിറി. യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിരിക്കുകയാണ് മെസ്സി. പി.എസ്. ജിക്കായി നീസിനെതിരെ ഗോൾ കണ്ടെത്തിയതോടെ താരം ക്ലബ്ബ് കരിയറിൽ 702- ഗോൾ തികച്ചു. ഇതോടു കൂടി യൂറോപ്പിലെ ഗോൾ നേട്ടത്തിൽ ക്രിസ്ത്യാനോയെയാണ് മെസ്സി മറികടന്നിരിക്കുന്നത്. യൂറോപ്പിലെ മികച്ച മികച്ച അഞ്ച് ലീഗുകളിലെ ഗോൾ നേട്ടമാണ് ഇതിനായി പരിഗണിച്ചിരിക്കുന്നത്. 102- മത്സരങ്ങൾ റൊണാൾഡോയേക്കാൾ കുറവ് കളിച്ചാണ് മെസ്സി കരിയറിൽ പുതിയ നേട്ടം കൈവരിച്ചിരിച്ചത്. കരിയറിൽ മെസ്സി സ്പാനിഷ് ലീഗിലും ഫ്രഞ്ച് ലീഗിലും മാത്രമേ കളിച്ചിട്ടൊള്ളൂ. റൊണാൾഡോ പോർച്ചുഗൽ ലീഗിലാണ് കളി ആരംഭിക്കുന്നത്. നിലവിൽ കളിക്കുന്നത് സൗദി പ്രോ ലീഗിലും ഈ രണ്ട് ലീഗുകളിലെ ഗോൾ നേട്ടങ്ങൾ പരിഗണിക്കാത്തതാണ് താരം മെസിക്ക് താഴെയായത്. ഫുട്ബോൾ കരിയറിലെ മൊത്തം ഗോളുകളിൽ 834-ഗോളുകളുമായി ക്രിസ്ത്യാനോ റൊണാൾഡോയെയാണ് ഇപ്പോഴും ഒന്നാമത്. എന്നാൽ മെസ്സിയേക്കാൾ 139- മത്സരം അധികം കളിച്ചാണ് റൊണാൾഡോയുടെ ഈ നേട്ടം. മെസ്സി രാജ്യാന്തര മത്സരങ്ങളുൾപ്പെടെ 802- ഗോളുകൾ കരിയറിൽ നേടിയിട്ടുണ്ട്.
🚨 Club Goals in Europe:
— Exclusive Messi (@ExclusiveMessi) April 8, 2023
🇦🇷 Messi: 702 🔥
🇵🇹 CR7: 701
Lionel Messi has SURPASSED Cristiano Ronaldo's European career in 105 fewer matches 🤯 pic.twitter.com/HrzDsp5gYi