ന്യൂകാസിലിനെ തകർത്ത് ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാമത്
ന്യൂകാസിലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ നബി കെയ്ത നേടിയ ഗോളിന്റെ ബലത്തിലാണ് ലിവർപൂൾ വിജയിച്ചത്
Update: 2022-04-30 14:30 GMT
ലണ്ടൻ: ന്യൂകാസിൽ യുണൈറ്റഡിനെ തകർത്ത് ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ന്യൂകാസിലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ നബി കെയ്ത നേടിയ ഗോളിന്റെ ബലത്തിലാണ് ലിവർപൂൾ വിജയിച്ചത്.
മത്സരത്തിലുടനീളം ലിവർപൂളിന്റെ ആധിപത്യമായിരുന്നു. 24 ഷോട്ടുകൾ ലിവർപൂൾ ഉതിർത്തപ്പോൾ ന്യൂകാസിലിന് 4 ഷോട്ടുകൾ മാത്രമാണ് ഉതിർക്കാനായത്. ബോൾ കൈവശം വെക്കുന്നതിലും വ്യക്തമായ ആധിപത്യം ലിവർപൂളിനുണ്ടായിരുന്നു.
വിജയത്തോടെ 34 മത്സരങ്ങളിൽ നിന്ന് 82 പോയിന്റോടെയാണ് ലിവർപൂൾ ഒന്നാമതെത്തിയത്. 33 മത്സരങ്ങളിൽ നിന്ന് 80 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് പോയിന്റ് പട്ടികയിൽ രണ്ടാമത്. മൂന്നാമതുള്ള 33 മത്സരങ്ങളിൽ നിന്ന് 66 പോയിന്റാണുള്ളത്.
summary : Liverpool beat Newcastle 1-0, jump to top of the standings