അത്‌ലറ്റിക്കോ മാഡ്രിഡ് താരം കെയ്‌റന്‍ ട്രിപ്പിയര്‍ ന്യൂകാസിൽ യുണൈറ്റഡിലേക്ക്

2019 ല്‍ പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടന്‍ഹാമില്‍ നിന്നായിരുന്നു ട്രിപ്പിയര്‍ അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയത്

Update: 2022-01-04 04:23 GMT
Editor : ubaid | By : Web Desk
Advertising

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഇംഗ്ലീഷ് താരം കെയ്‌റന്‍ ട്രിപ്പിയര്‍  ന്യൂകാസിൽ യുണൈറ്റഡിലേക്ക്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ട്രിപ്പിയര്‍ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അത്‍ലറ്റികോ മാഡ്രിഡ് പരിശീലകന്‍ ഡിയഗോ സിമയോണി സൂചന നല്‍കി. 

"ഞങ്ങള്‍ക്ക് ഒരുപാട് നേട്ടമുണ്ടാക്കിത്തന്ന മികച്ച ഫുട്‌ബോളറാണ് അദ്ദേഹം, ഇക്കാലത്ത് ഒരു കളിക്കാരന്‍ പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ നിര്‍ബന്ധിച്ച് തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ല. അത് താരത്തിന്റെ തീരുമാനമാണ്. ട്രിപ്പിയറെ നിലനിറുത്താൻ ഞങ്ങൾ ശ്രമിക്കുമെങ്കിലും, ആരെയും നിർബന്ധിച്ച് നിലനിറുത്താൻ കഴിയില്ല," സിമിയോണി പറഞ്ഞു. ലാലിഗയില്‍ കഴിഞ്ഞ ദിവസം റയോ വല്ലേക്കാനോക്കെതിരേയുള്ള മത്സരത്തിന് ശേഷം ഗാലറിയിലുണ്ടായിരുന്ന കാണികളെ മുഴുവന്‍ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു ട്രിപ്പിയര്‍ മൈതാനം വിട്ടത്.  2019 ല്‍ പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടന്‍ഹാമില്‍ നിന്നായിരുന്നു ട്രിപ്പിയര്‍ അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയത്.

സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഉടമസ്ഥാവകാശം ഏറ്റെടുത്തതോടെ വലിയ താരങ്ങള്‍ക്ക് വേണ്ടി എത്ര വലിയ തുകയും ചിലവഴിക്കാനുള്ള ഒരുക്കത്തിലാണ് ന്യൂകാസില്‍ യുണൈറ്റഡ്. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ തരംതാഴ്‍ത്തല്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ന്യൂകാസില്‍. 

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News