'റോഹിങ്ക്യന്‍ സഹോദരങ്ങൾക്കായി പ്രാർത്ഥിക്കുന്നു, ശബ്ദമുയര്‍ത്താന്‍ നേരമായി' മെസ്യുത് ഓസില്‍

മ്യാന്മറില്‍ ദിനംപ്രതി ജനങ്ങള്‍ക്കെതിരെ നടക്കുന്ന പട്ടാളവേട്ടയെ അപലപിച്ചുകൊണ്ടാണ് ഓസില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരണം അറിയിച്ചത്

Update: 2021-04-17 04:37 GMT
Editor : Roshin | By : Web Desk
Advertising

മ്യാന്മറിലെ റോഹിങ്ക്യന്‍ വംശജര്‍ക്കായി ശബ്ദമുയര്‍ത്തി ഫുട്ബോള്‍ താരം മെസ്യുത് ഓസില്‍. മ്യാന്മറില്‍ ദിനംപ്രതി ജനങ്ങള്‍ക്കെതിരെ നടക്കുന്ന പട്ടാളവേട്ടയെ അപലപിച്ചുകൊണ്ടാണ് ഓസില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരണം അറിയിച്ചത്. മ്യാന്മര്‍ പോലുള്ള രാജ്യങ്ങളില്‍ മനുഷ്യരെന്ന രീതിയില്‍ നാം ഒറ്റക്കെട്ടായി ഒരുമിച്ച് നില്‍ക്കണമെന്നും മ്യാന്മറില്‍ സുരക്ഷിതരല്ലാത്തവര്‍ക്കായും റോഹിങ്ക്യന്‍ സഹോദരി സഹോദരന്മാര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും ഓസില്‍ കുറിച്ചു.

'മനുഷ്യരെന്ന രീതിയില്‍ നാം ഒരുമിച്ച് നില്‍ക്കണം, പ്രത്യേകിച്ച് മ്യാന്മര്‍ പോലുള്ള ഒരു രാജ്യത്ത്. അവിടെ സുരക്ഷിതരല്ലാത്തവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ റോഹിങ്ക്യന്‍ സഹോദരങ്ങൾക്കായി പ്രാർത്ഥിക്കുന്നു. ശബ്ദമുയര്‍ത്താന്‍ നേരമായി.' ഓസില്‍ ഫേസ്ബുക്കില്‍ കുറിച്ചു. #SaveRohingya, #WhatIsHappeningInMyanmar എന്നീ ഹാഷ്ടാഗുകള്‍ ഉള്‍പ്പെടുത്തിയാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്.

ആങ് സാൻ സ്യൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി സർക്കാരിനെ അട്ടിമറിച്ച് ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തതോടെയാണ് രാജ്യത്ത് ബഹുജനപ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധം അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി ഇതുവരെ എഴുന്നൂറില്‍ പരം ആളുകളെയാണ് പോലീസും പട്ടാളവും വെടിവെച്ചുകൊന്നത്.




 


Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News