റയൽ മാഡ്രിഡിന്റെ ഈ താരം ലോകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് വിംഗറെന്ന് തിയറി ഹെൻറി

ചെൽസി പ്രതിരോധത്തിന് ഈ ​ബ്രസീലുകാരൻ വലിയ തലവേദന സൃഷ്ടിച്ചിരുന്നു

Update: 2023-04-13 15:02 GMT
Advertising

ബ്രസീലിയൻ കളിക്കാരൻ വിനീഷ്യസ് ജൂനിയറാണ് നിവവിലെ ലോകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് വിംഗറെന്ന് ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി. കഴിഞ്ഞ വർഷങ്ങളിൽ റയൽ മാഡ്രിഡിനൊപ്പം പ്രകടനങ്ങളിൽ താരം നടത്തിയ അവിശ്വസനീയമായ പരിവർത്തനം വിനീഷ്യസ് ജൂനിയറിനെ ലോകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് വിംഗറാക്കി മാറ്റിയെന്ന് പറഞാണ് താരത്തെ തിയറി ഹെൻറി പ്രശംസിച്ചത്.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ റയയൽ മാ‍ഡ്രിഡ് ചെൽസിയെ 2-0 ന് തോൽപിച്ച മത്സരത്തിൽ ബ്രസീലിയൻ ഫോർവേഡ് റയൽ മാഡ്രിഡിനായി ഇടതു വശത്ത് അസാമാന്യ പ്രകടനമായിരുന്നു പുറത്തെടുത്തത്. റയൽ സ്കോർ ചെയിത രണ്ട് ഗോളുകളും താരത്തിന്റെ അസിസ്റ്റിൽ നിന്നാണ് പിറവി കൊണ്ടത്. ചെയ്തു. ചെൽസി പ്രതിരോധം വിനീഷ്യസിന്റെ പുറകെ ഓടിയപ്പോൾ മാഡ്രിഡിന്റെ മറ്റു താരങ്ങളുടെ മുന്നേറ്റങ്ങൾക്ക് കൃത്യമായ വഴി തുറന്നു വന്നു. വിനീഷ്യസിന്റെ മിന്നൽ വേ​ഗതയും സങ്കീർണ്ണമായ ക്രിയാത്മക നീക്കങ്ങളും വെസ്ലി ഫൊഫാനയ്ക്കും റീസ് ജെയിംസിനും മത്സരത്തിൽ ഉടനീളം തലവേദന നൽകി.

കാർലോ ആൻസലോട്ടിയുടെ ശിക്ഷണത്തിലാണ് ബ്രസീലിയൻ ഫോർവേഡ് റയൽ മാഡ്രിഡിനായി തന്റെ ഏറ്റവും മികച്ചത് നൽകാൻ ആരംഭിച്ചത്. കളിക്കുന്ന രീതി തന്നെ വേറെ തലത്തിൽ എത്തി. 2022 ബാലൺ ഡി ഓർ റാങ്കിംഗിൽ എട്ടാം സ്ഥാനത്തെത്തിയ വിനീഷ്യസ് 52 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 20 അസിസ്റ്റുകളും നേടി. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ് ഫൈനൽ വിജയിക്കാൻ താരത്തിനായി. കഴിഞ വർഷം നിർത്തിയിടത്തു നിന്നു തന്നെ വിനീഷ്യസ് ഇത്തവണയും പ്രകടനം തുടർന്നു കൊണ്ടിരിക്കുന്നു. ഇതിനകം 21 ഗോളുകളും 16 അസിസ്റ്റുകളുംതാരം നേടിയിട്ടുണ്ട്.



Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News