അർജൻറീനയെ വീഴ്ത്തിയത് സൗദി കോച്ച് ഹെർവേ റെനാർഡിന്റെ ടാക്റ്റികൽ ഗെയിം

അർജന്റീനിയൻ കാറ്റ് ആഞ്ഞുവീശുമെന്ന് കരുതിയ രണ്ടാം പകുതിയിൽ റെനാർഡിന്റെ തന്ത്രം മറ്റൊന്നായിരുന്നു

Update: 2022-11-22 16:04 GMT
Advertising

ലയണൽ മെസ്സിയുടെ അർജന്റീനയെ ഖത്തറിലെ ലോകകപ്പ് വേദിയിൽ സൗദിഅറേബ്യ തോൽപ്പിക്കുക.... കിനാവല്ല... ലുസൈൽസ് സ്റ്റേഡിയത്തിലെ പതിനായിരങ്ങളും സ്‌ക്രീനുകളിൽ ലക്ഷങ്ങളും കണ്ടതാണ്.... ഈ കാഴ്ചകൾ മുൻപേ മനസ്സിൽ കണ്ട ഒരാളുണ്ട്.... സൗദി പരിശീലകൻ ഹെർവേ റെനാർഡ്... ബസ് പാർക്ക് ചെയ്ത് അർജന്റീനയെ തടയാനല്ല റെനാർഡ് തന്റെ ടീമിനെ പഠിപ്പിച്ചത്... മധ്യനിരയിൽ പ്രതിരോധക്കോട്ട കെട്ടി... ഒരു ചരടിൽ കോർത്ത് മുത്ത് പോലെ പ്രതിരോധ നിര വിന്യസിച്ചു.... മെസ്സിയുടേതുൾപ്പടെ മൂന്ന് ഗോളുകളാണ് സൗദി ഓഫ്‌സൈഡ് പൂട്ടിട്ട് തടഞ്ഞത്.. അനാസായ വിജയം തേടിയെത്തിയ മെസ്സിയെയും കൂട്ടരെയും വീഴ്ത്തിയത് സൗദി അറേബ്യയുടെ ഈ ടാക്റ്റികൽ ഗെയിമായിരുന്നു. ഫ്രഞ്ചുകാരനായ കോച്ച് ഹെർവേ റെനാർഡ് സൗദിയുടെ ആവനാഴിയിൽ രാകിവെച്ച ആയുധങ്ങൾ നല്ല മൂർച്ചയുള്ളതാണെന്ന് മെസ്സിയും കൂട്ടരും തിരിച്ചറിയുകയായിരുന്നു.

അർജന്റീനിയൻ കാറ്റ് ആഞ്ഞുവീശുമെന്ന് കരുതിയ രണ്ടാം പകുതിയിൽ റെനാർഡിന്റെ തന്ത്രം മറ്റൊന്നായിരുന്നു... സൗദി ആക്രമണത്തിന്റെ പാത തിരഞ്ഞെടുത്തപ്പോൾ എട്ട് മിനിട്ടുകൾക്കുളളിൽ രണ്ട് ഗോളടിച്ച് ശിഷ്യന്മാർ ആശാന്റെ വാക്ക് ശിരസാവഹിച്ചു. ആദ്യമായല്ല ഫ്രഞ്ചുകാരനായ ഹെർവേ അത്ഭുതം കാട്ടുന്നത്.... 2012ൽ സാമ്പിയെയും 2015ൽ ഐവറി കോസ്റ്റിനേയും ആഫ്രിക്കയിലെ ചാമ്പ്യനമാരാക്കിയത് ഇതേ റെനാർഡ് തന്നെയാണ്.... 20 വർഷത്തിന് ശേഷം മൊറോക്ക ലോകകപ്പിലേക്ക് യോഗ്യത നേടിയതും റെനാർഡിന്റെ പാഠങ്ങൾകൊണ്ട്.... ഇപ്പോഴിതാ റെനാർഡിന് മുന്നിൽ മെസ്സിയും വീണിരിക്കുന്നു... പോളണ്ടും മെകസിക്കോയും കരുതിയിരിക്കണം... കിട്ടാവുന്നതിൽ വച്ച് ഏറ്റവും ഊർജമുള്ള ആത്മവിശ്വാസത്തിന്റെ മരുന്നാണ് അവർ മതിയാവോളം നുകർന്നത്...

Saudi coach Hervé Renard's tactical play was what crushed Argentina

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News