കളിക്കിടെ നോമ്പു തുറന്ന് തുർക്കി ഫുട്ബോൾ താരങ്ങൾ; വീഡിയോ വൈറൽ

ബിഇൻ സ്‌പോർട്‌സാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.

Update: 2021-04-15 11:05 GMT
Editor : abs | By : Sports Desk

കളിക്കിടെ റമദാൻ നോമ്പു തുറന്ന തുർക്കി ഫുട്‌ബോൾ താരങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. തുർക്കിയിലെ രണ്ടാം ഡിവിഷൻ ലീഗിൽ കെസിറോൻഗുസു എഫ്‌സിയും ഗിറെസൻപൊറും തമ്മിലുള്ള മത്സരത്തിനിടിയാണ് നോമ്പു തുറക്കാനായി ഇടവേള അനുവദിച്ചത്. ഇതിന്റെ വീഡിയോ ബിഇൻ സ്‌പോർട്‌സാണ് ട്വിറ്ററിൽ പങ്കുവച്ചത്.

ഗോളിയടക്കം അഞ്ചു കളിക്കാർ ഈത്തപ്പഴവും പഴവും പങ്കിട്ടു കഴിക്കുന്നതായി വീഡിയോയിൽ കാണാം. കളിക്ക് പത്തു മിനിറ്റായപ്പോഴാണ് മഗ്രിബ് ബാങ്ക് കൊടുത്തത്. 

2018ൽ ലോകകപ്പ് സൗഹൃദ മത്സരത്തിൽ തുനീഷ്യൻ ഗോൾകീപ്പറായ മോയസ് ഹസന് പരിക്കേറ്റ വേളയിൽ ടീമംഗങ്ങൾ നോമ്പു തുറക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Tags:    

Editor - abs

contributor

By - Sports Desk

contributor

Similar News