ഇമചിമ്മരുത്​; കാൽപന്തി​െൻറ വൻകരയാട്ടത്തിന്​ നാളെ കൊടിയുയരും

Update: 2024-06-13 17:29 GMT
Editor : safvan rashid | By : Sports Desk
Advertising

ബെർലിൻ: യൂറോ ആരവങ്ങൾക്ക്​ ജർമനിയിൽ അരങ്ങുണരുന്നു. നാളെ രാത്രി 12: 30ന്​ മ്യൂണികിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ജർമനിയും സ്​കോട്​ലൻഡും ഏറ്റുമുട്ടും. ബെർലിൻ, കൊളോൺ, ഡോർട്ട്​മുണ്ട്​, ഡുസഡർഫ്​, ഫ്രാങ്ക്​ഫുട്ട്​, ഹാംബർഗ്​, ലെപ്​ സിഗ്​, മ്യൂണിക്​, ഗെൽസൻക്യൂഷൻ എന്നീ പത്തു നഗരങ്ങളിലായാണ്​ മത്സരങ്ങൾ അരങ്ങേറുന്നത്​. ഇന്ത്യൻ സമയം വൈകീട്ട്​ 6:30, 9:30, 12:30 എന്നീ സമയങ്ങളിലാണ്​ മത്സരങ്ങൾ അരങ്ങേറുക.

24 ടീമുകളെ ആറുഗ്രൂപ്പുകളാക്കി തിരിച്ചാണ്​ മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽ നിന്നും മികച്ച പോയൻറുള്ള രണ്ടുസ്ഥാനക്കാരും നാലുമികച്ച മൂന്നാംസ്ഥാനക്കാരും പ്രീ ക്വാർട്ടറിലേക്ക്​ മുന്നേറും. ജൂൺ 29 മുതലാണ്​ പ്രീ ക്വാർട്ടർ മത്സരങ്ങൾ.

⚽ഗ്രൂപ്പ്​ A: ജർമനി, സ്​കോട്ട്​ലൻഡ്​, ഹംഗറി, സ്വിറ്റ്​സർലൻഡ്​

⚽ ഗ്രൂപ്പ്​ B: സ്​പെയിൻ, ക്രൊയേഷ്യ, ഇറ്റലി, അൽബേനിയ

⚽ ഗ്രൂപ്പ്​ C: ​െസ്ലാവേനിയ, ഡെന്മാർക്ക്​, സെർബിയ, ഇംഗ്ലണ്ട്​

⚽ ഗ്രൂപ്പ്​ D:പോളണ്ട്​, നെതർലാൻഡ്​സ്​, ഓസ്​ട്രിയ, ഫ്രാൻസ്​

⚽ ഗ്രൂപ്പ്​ E: ബെൽജിയം,​െസ്ലാവാക്യ, റൊമാനിയ, ഉക്രൈൻ

⚽ ഗ്രൂപ്പ്​ F: തുർക്കിയ, ജോർജിയ, പോർച്ചുഗൽ, ചെക്ക്​ റിപ്പബ്ലിക്​

നിലവിലെ ചാമ്പ്യൻമാരായ ഇറ്റലി, മുൻ ചാമ്പ്യൻമാരായ സ്​പെയിൻ, കരുത്തരായ ക്രൊയേഷ്യ എന്നിവർ അണിനിരക്കുന്ന ഗ്രൂപ്പ്​ ബിയാണ്​ കരുത്തരുടെ ഗ്രൂപ്പായി വിലയിരുത്തപ്പെടുന്നത്​. ജൂലൈ 14ന്​ ബെർലിനിലാണ്​ ഫൈനൽ അരങ്ങേറുക. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News