സലാഹും സൗദിയിലെത്തുമോ? അൽ ഇത്തിഹാദ് ലിവർപൂളുമായി സജീവ ചർച്ചയിലെന്ന് റിപ്പോർട്ട്

സലാഹിനായി അൽ ഇത്തിഹാദ് 105 മില്യൺ പൗണ്ട്‌ നൽകാൻ തയാറാണെന്ന് റിപ്പോർട്ട്

Update: 2023-08-24 10:16 GMT
Advertising

ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹിനെ ലക്ഷ്യമിട്ടുള്ള ശ്രമം സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദ് സജീവമാക്കിയതായി റിപ്പോർട്ട്. ഗോൾ, സപോർട്‌സ് സോൺ എന്നിവയടക്കം നിരവധി മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. സെപ്തംബർ 20ന് ട്രാൻസ്ഫർ വിൻഡോ അവസാനിക്കാനിരിക്കെ നീക്കം സജീവമാക്കിയതായാണ് വിവരം. സലാഹിനായി അൽ ഇത്തിഹാദ് 105 മില്യൺ പൗണ്ട്‌ നൽകാൻ തയാറാണെന്ന് ഇൻഡികൈല ന്യൂസ് റിപ്പോർട്ട് ചെയ്തു. സലാഹിനായി അൽ ഇത്തിഹാദ് ലിവർപൂളിനെ സമീപിച്ച വിവരം ഇവർ സ്ഥിരീകരിച്ചിട്ടുണ്ട്.

സലാഹ് സൗദിയിലേക്ക് മാറിയാൽ മൂന്നു വർഷം കൊണ്ട് 200 മില്യൺ യൂറോ ലഭിക്കുമെന്നാണ് ലാ ഗസറ്റ ഡെല്ലോ സ്‌പോർടിനെ ഉദ്ധരിച്ച് ട്രാൻസ്ഫർ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തത്.എന്നാൽ സലാഹ് ലിവർപൂളിൽ സംതൃപ്തനാണെന്ന് ഏജൻറ് വ്യക്തമാക്കി.

31കാരനായ സലാഹിന് 2025 വരെയാണ് ലിവർപൂളുമായി കരാറുള്ളത്. ആറു വർഷമായി ക്ലബിൽ കളിക്കുന്ന താരമാണ് സലാഹ്. 307 മത്സരങ്ങളിലായി 187 ഗോളുകൾ നേടിയിട്ടുണ്ട്. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ക്ലബ് വേൾഡ് കപ്പ്, എഫ്എ കപ്പ്, കാരബാവോ കപ്പ്, കമ്യൂറ്റി ഷീൽഡ് തുടങ്ങിയവ ജുർഗാൻ ക്ലോപ്പിന്റെ സംഘത്തിന് നേടിക്കൊടുക്കാനും താരത്തിനായിട്ടുണ്ട്. 2017 ജൂലൈയിലാണ് റോമ ക്ലബ്ബിൽ നിന്ന് മുഹമ്മദ് സലാഹ് ലിവർപൂളിലേക്ക് മാറിയത്.

അതേസമയം, സലാഹിന് പകരം ലിവർപൂൾ ലിറോയി സനെ, ഫെഡറികോ ചീസ എന്നിവരെ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുണ്ട്.

Will Mohamed Salah also come to Saudi? Al Ittihad are reportedly in active talks with Liverpool

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News