ക്വാർട്ടറിൽ ഇന്ന് ഇംഗ്ലണ്ട്-ഫ്രാൻസ് പോരാട്ടം

കിരീടവും കൊണ്ട് ഖത്തറിലെത്തിയ ഫ്രഞ്ച് പട അതുമായി തന്നെ മടങ്ങാനുള്ള പോരാട്ടത്തിലാണ്

Update: 2022-12-10 01:38 GMT
Editor : Jaisy Thomas | By : Web Desk
Advertising

ദോഹ: ലോകകപ്പ് ക്വാർട്ടറിൽ ഫ്രാൻസ് ഇംഗ്ലണ്ടിനെ നേരിടും. രാത്രി 12.30ന് അൽബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം.

കിരീടവും കൊണ്ട് ഖത്തറിലെത്തിയ ഫ്രഞ്ച് പട അതുമായി തന്നെ മടങ്ങാനുള്ള പോരാട്ടത്തിലാണ്. ഏറ്റവും ഒത്തിണക്കത്തോടെ കളിക്കുന്ന സംഘങ്ങളിൽ മുൻപന്തിയിലാണവർ.... ഗോളടിച്ചു കൂട്ടുന്ന കിലിയൻ  എംബാപ്പെ ആ പണി തുടർന്നാൽ ഫ്രാൻസിന് സെമിയിലേക്കുള്ള പോക്ക് എളുപ്പമാകും. ജിറൂദും ഗ്രീസ്മാനും ഡെംബലെയും ഫോമിൽ തന്നെ.... ഫ്രാൻസിന്‍റെ പ്രതിരോധനിര അധികം പരീക്ഷിക്കപ്പെട്ടിട്ടില്ല.... ഗോൾ വലയ്ക്ക് കീഴിലുള്ള ഹ്യൂഗോ ലോറിസന്‍റെ  പ്രകടനവും നിർണായകമാകും.

കടലാസിലും കളത്തിലും കരുത്തരാണ് ഇംഗ്ലീഷ് നിര. ടീമിലെ വമ്പൻ പേരുകളെ നന്നായി വിനിയോഗിക്കാൻ സൗത്ത് ഗേറ്റിനാകുന്നുണ്ട്. കരുത്തുള്ള പ്രതിരോധവും  കളി മെനയുന്ന മധ്യനിരയും ഗോൾ അടിക്കാൻ മടിയില്ലാത്ത മുന്നേറ്റവും ഫ്രാൻസിന് ഭീഷണിയാകും. ഗോൾ വലയ്ക്ക് കീഴിലും ടീമിന് ആശങ്കയില്ല. യൂറോപ്പിന്‍റെ കരുത്തും തന്ത്രവുമായി രണ്ട് ടീമുകളും ഏറ്റുമുട്ടുമ്പോൾ എന്തും പ്രതീക്ഷിക്കാം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News