നാഷന്‍സ് ലീഗില്‍ ഗോള്‍മഴ; ജര്‍മനിയും നെതര്‍ലാന്‍റ്സും ക്വാര്‍ട്ടറില്‍

ഏഴടിയില്‍ ബോസ്നിയയെ തരിപ്പണമാക്കി ജര്‍മനി

Update: 2024-11-17 03:50 GMT
Advertising

യുവേഫ നാഷൻസ് ലീഗിൽ വമ്പന്മാർക്ക് ജയം. എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് ജർമനി ബോസ്‌നിയ ഹെർസഗോവിനയെ തകർത്തപ്പോൾ ഹംഗറിയെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് നെതർലാന്‍റ്സ് വീഴ്ത്തിയത്. ജയത്തോടെ ഇരുടീമുകളും ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു.

ഫ്‌ലോറിയാൻ വിർട്‌സും ടിം ക്ലെയിന്റിയൻസ്റ്റും നേടിയ ഇരട്ട ഗോളുകളുടെ മികവിലാണ് ജർമനി ബോസ്‌നിയയെ ഗോൾമഴയിൽ മുക്കിയത്. രണ്ടാം മിനിറ്റിൽ ജമാൽ മുസിയാലയാണ് ജർമനിക്കായി ഗോൾവേട്ടയാരംഭിച്ചത്. കായ് ഹാവേർട്ടസ്, ലിറോയ് സാനേ എന്നിവരാണ് മറ്റ് സ്‌കോറർമാർ.

ഗ്രൂപ്പ് 3 ൽ നടന്ന മറ്റൊരു നിർണായക മത്സരത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്കായിരുന്നു നെതർലാന്റ്‌സിന്റെ വിജയം. വോട്ട് വെഗോർസ്റ്റ്, കോഡി ഗാക്‌പോ, ഡെൻസൽ ഡുംഫ്രിസ്,കൂപ്‌മെയ്‌നേഴ്‌സ് എന്നിവരാണ് ഓറഞ്ച് പടയുടെ ഗോൾസ്‌കോറർമാർ. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News